സ്‌കൂളില്‍നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; 23 പേര്‍ നിരീക്ഷണത്തില്‍
കായംകുളം: എരുവ ഗവ. എല്‍.പി സ്‌കൂളിലെ 50ല്‍ ഏറെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുട്ടികളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഷാന്‍ (7), ഹാഷ്‌ന(9), ഹാദിയ (7), ഇര്‍ഷാന (4), മുക്ത (8), ആര്യ (6), ഭാവന (7), ജാനകി (9), പാര്‍വതി (6), ഹിദ ഫാത്തിമ (5),നസ്‌റിന (5), അഹ്മ്മദ് (5), അഭിഷേക് (6), അഭിനവ് കൃഷ്ണന്‍ (8), അനീന (9), മുഹമ്മദ് സി.ഹാന്‍ (3), ശ്രേയ (4), സിദ്ധാര്‍ഥ് (5), നസ്‌റിയ (5), ഖദീജ (5), അര്‍ജുന്‍ (8), സോനു (8), പ്രണവ് (4), സഞ്ജു (6), ആബിദ്(8), അഫ്‌സല്‍ (6), പ്രജിത (9), ധ്യാന്‍ (4), ഹിലാല്‍ (6), അഭിഷേക് (4), റുക്‌സാന (8), അഭിനന്ദ് (9), അഹമ്മദ് യാസിം (5), െൈസനബ് (4), ഭവാനി (4), ജൂമിന (6), മുഹമ്മദ്ഷാ (14), അമൃത (6), അസിഫ് അബി (5), മുഹമ്മദ് സിഹാന്‍ (3), ഹാത്തിം (4), ദേവനന്ദന്‍ (6), ബിസ്മിയ (6), ആദില്‍ (10), മെഹദിയ (6),അന്‍ഹാന്‍ (7), മൗഹിബ (5), ഷിഫ ഫാത്തിമ (5), ഐഷ (10),അമാന്‍ (8) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതില്‍ 23 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളില്‍ അസ്വസ്ഥതയുണ്ടായത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഉച്ചകഴിഞ്ഞ് കൂടുതല്‍ കുട്ടികള്‍ക്കു ഛര്‍ദിയും അതിസാരവുമുണ്ടായതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി.
വീട്ടിലെത്തിയ ശേഷവും അസ്വസ്ഥതയുണ്ടായ കുട്ടികളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കലക്ടര്‍ ആദില അബ്ദുല്ല, ജില്ലാ പൊലിസ് മേധാവി കെ.എം ടോമി, എ.ഡി.എം.അബ്ദുള്‍ സലാം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍, ഡി.എം.ഒ അനിതാകുമാരി, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ എ.ഇ അനസ്, അരുണ്‍കുമാര്‍ തുടങ്ങിയവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാധികൃതരും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി.
സ്‌കൂളില്‍നിന്നു അരി, വെള്ളം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം കിട്ടിയെങ്കിലേ കാരണം വ്യക്തമാകൂ എന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."