പുതിയ പൊലിസ് നിയമത്തിനെതിരേ ഫ്രാന്‍സില്‍ പ്രക്ഷോഭം
പാരിസ്: കറുത്തവര്‍ഗക്കാരനായ ഒരാളെ പൊലിസ് വംശീയമായി അധിക്ഷേപിച്ചത് പിന്നാലെ ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാ നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പതിനായിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലിസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നിയമനിര്‍മാണമാണ് പ്രതിഷേധത്തിനിടയാക്കിയത്.
കറുത്തവര്‍ഗക്കാരനായ ഒരാളെ പൊലിസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെയായിരുന്നു നിയമനിര്‍മാണം.
ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലിസും തെരുവില്‍ ഏറ്റുമുട്ടി. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ''ശാരീരികമോ മാനസികമോ' ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും.
നിയമപ്രകാരം കുറ്റവാളികള്‍ക്ക് ഒരുവര്‍ഷം വരെ തടവും 45,000 യൂറോ പിഴയും പൊലിസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിട്ടതിന് ലഭിക്കാം.
കഴിഞ്ഞയാഴ്ചയാണ് നിയമം ദേശീയ അസംബ്ലി പാസാക്കിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പുതിയ നിയമ പരിഷ്‌കാരത്തിനെതിരേ സെലിബ്രിറ്റികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തി.
എന്നാല്‍ നിയമം ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ സെനറ്റിന്റെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. തങ്ങളുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്വഭാവമായ 'പൊതു സ്വാതന്ത്ര്യത്തിന്'' വിരുദ്ധമായ നിയമം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കൊവിഡ് ഭീതിയെ പരിഗണിക്കാതെ 46,000ത്തോളം പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ ശനിയാഴ്ച പാരീസില്‍ നടന്നത്. ബാര്‍ഡോ, ലില്ലെ, മോണ്ട്പെല്ലിയര്‍, നാന്റസ് എന്നിവിടങ്ങളില്‍ നടന്ന മറ്റ് മാര്‍ച്ചുകളിലും ആയിരങ്ങള്‍ പങ്കെടുത്തു.
കാറുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടതായി പൊലിസ് പറഞ്ഞു. തീ അണയ്ക്കുന്നതില്‍ നിന്ന് പ്രതിഷേധക്കാര്‍ അഗ്നിശമനസേനയെ തടസ്സപ്പെടുത്തിയെന്നും പൊലിസ് ആരോപിച്ചു. സംഭവത്തില്‍ ഒന്‍പത് പേരെ ം കസ്റ്റഡിയിലെടുത്തു.കണ്ണീര്‍ വാതകം ഷെല്ലുകള്‍ പ്രയോഗിച്ച സുരക്ഷാ സേനയ്ക്ക് നേരെ ചില പ്രതിഷേധക്കാര്‍ തിരിച്ച് കല്ലെറിഞ്ഞതായി എ.എഫ്. പി ലേഖകന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയായിരുന്നു കറുത്ത വര്‍ഗക്കാരനായ സംഗീത നിര്‍മാതാവായ മൈക്കല്‍ സെക്ലറെ പാരീസിലെ പൊലിസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഫോട്ടോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു പൊലിസിനെതിരേ ഉയര്‍ന്നത്.
എന്നാല്‍ പൊലിസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നിയമം നിര്‍മിക്കുകയായിരുന്നു അധികാരികള്‍ ചെയ്തത്. ഓണ്‍ലൈന്‍ ദുരുപയോഗത്തില്‍നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നിയമമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മാക്രോണ്‍ ഭരണകൂടം കൂടുതല്‍ വലതുപക്ഷത്തേക്ക് മാറുന്നതിന്റെ തെളിവാണ്് പുതിയ നിയമമെന്ന് വിമര്‍ശകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."