HOME
DETAILS
MAL
ഏറനാട് താലൂക്കില്‍ ഇനി പുതിയ ഗോഡൗണ്‍
backup
May 23 2017 | 00:05 AM
മഞ്ചേരി: ഏറനാട് താലൂക്കിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുട സൂക്ഷിപ്പിനായി പുതിയകേന്ദ്രം സജ്ജമാവുന്നു. നഗരസഭയിലെ രാമംകുളത്താണ് സിവില്‍ സപ്ലൈവകുപ്പിനു കീഴിലായി കേന്ദ്രം തുടങ്ങുന്നത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ഏല്ലായിടങ്ങളിലും ഭക്ഷ്യധാന്യങ്ങളുടെ സൂക്ഷിപ്പു കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
ഏറനാടു താലൂക്കിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഇനിമുതല്‍ ഇവിടെ നിന്നായിരിക്കും. 17 ലോഡ് അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ ഇന്നലെ ഇവിടെയെത്തിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ലോഡ് ധാന്യങ്ങള്‍ എത്തുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."