കാളികാവ് സി.എച്ച്.സിക്കു മുന്നില്‍ രാപകല്‍ സമരം തുടങ്ങി
കാളികാവ്: കാളികാവ് സി.എച്ച്.സിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സമരം തുടങ്ങി. മലയോരത്തെ പ്രധാന ആശുപത്രിയായ കാളികാവ് സി.എച്ച്.സിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ. രാപകല്‍ സമരം നടത്തുന്നത്. പുറമെ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പടെ രണ്ട് ഡോക്ടര്‍മാര്‍ നീണ്ട അവധിയിലാണ്. മഴക്കാല രോഗങ്ങള്‍ പടരുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ അവധി മലയോര വാസികള്‍ക്ക് ദുരിതമായിട്ടുണ്ട്.
പുറമെ നിന്നുള്ള ഇടപെടല്‍ അവസാനിപ്പിക്കുക, ആശുപത്രിയോടുള്ള അവഗണന മാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡി.വൈ.എഫ്.ഐ സമരം ആരംഭിച്ചിട്ടുള്ളത്.
സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി പത്മാക്ഷന് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ബാബു അധ്യക്ഷനായി. മേഖല സെക്രട്ടറി സകരിയ, എന്‍ നൗഷാദ്, എന്‍ സൈതാലി, കെ.എസ് അന്‍വര്‍, കൊല്ലാരന്‍ ഫൈസല്‍, ഇ.പി ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."