വടപുറത്തെ രണ്ടു പാലത്തിലൂടെയുമുള്ള യാത്ര അപകടത്തിനിടയാക്കുന്നു
നിലമ്പൂര്‍: കുതിരപ്പുഴക്ക് കുറുകെ വടപുറത്ത് പുതിയപാലം നിര്‍മിച്ചു ഗതാഗതത്തിന് തുറന്നുകൊടുത്തുവെങ്കിലും പഴയ പാലം അടക്കാത്തത് ഇരുപാലങ്ങളിലൂടെയും വാഹനങ്ങള്‍ വേഗതയില്‍ വന്ന് അപകടത്തില്‍പെടാന്‍ ഇടയാക്കുന്നു.
കഴിഞ്ഞദിവസം സ്വകാര്യബസുകളില്‍ ഒന്ന് പുതിയ പാലത്തിലൂടെയും പിറകിലുണ്ടായിരുന്ന ബസ് പഴയ പാലത്തിലൂടെയും അമിതവേഗതയിലോടിയത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും എതിരെ വന്ന കാര്‍ യാത്രക്കാര്‍ വെട്ടിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. രണ്ടുദിവസം മുമ്പ് ബൈക്ക് യാത്രികര്‍ ഇവിടം അപകടത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പുറമെ നിന്നും വരുന്നവര്‍ക്ക് സൂചന ബോര്‍ഡുകളും ഒരുക്കാത്തതിനാല്‍ ചില വാഹനങ്ങള്‍ പഴയ പാലത്തിലൂടെ കെ.എന്‍.ജി റോഡിലേക്ക് കടക്കുന്നത് അപകടത്തിനിടയാക്കുകയാണ്. പുതിയപാലത്തിന്റെ കൈവരിയും വേണ്ടത്ര ഉയരമില്ല. ഇത് കാല്‍നടക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23നാണ് പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. പഴയ ബ്രിട്ടീഷ്പാലം വിനോദസഞ്ചാരത്തിനായി നിലനിര്‍ത്തുമെന്നും ഇതിലൂടെയാത്ര തടസ്സപ്പെടുത്തുന്ന മാര്‍ഗങ്ങള്‍ സ്വികരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
ഇനിയും നടപടി കൈകൊണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്പെടുമെന്നാണ് നാട്ടുകാരുടെ ഭീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."