റിലയന്‍സ് കേബിള്‍ വിവാദം സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി
നിലമ്പൂര്‍: റിലയന്‍സ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗ തീരുമാനത്തില്‍ കൗണ്‍സിലര്‍മാരുടെ വിയോജനക്കുറിപ്പ്. സ്വതന്ത്ര അംഗങ്ങളായ മുസ്തഫ കളത്തുംപടിക്കല്‍, പി ഗോപാലകൃഷ്ണന്‍, സി.പി.ഐ അംഗം പി.എം ബഷീര്‍ എന്നിവരാണ് ഈ മാസം എട്ടിന് ചേര്‍ന്ന കൗണ്‍സില്‍ യോഗതീരുമാനത്തിലെ ക്രമനമ്പര്‍ നാല്, അഞ്ച് എന്നിവ ചട്ടവിരുദ്ധമാണെന്ന് കാണിച്ച് വിയോജനക്കുറിപ്പ് നല്‍കിയത്.
എട്ടിന് നടന്ന യോഗത്തിന്റെ നോട്ടീസില്‍ ഒന്ന്, രണ്ട് ആയി കേബിള്‍ സ്ഥാപിക്കുന്നതിന് തറവാടക സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് തടസമായതിനാല്‍ അനുമതിക്കായി സര്‍ക്കാരുകളെ സമീപിക്കുന്ന വിഷയം പരിഗണിക്കുന്നതിനും കേബില്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച വിഷയം കൗണ്‍സില്‍ പരിഗണനക്കും എന്നും കാണിച്ച അജണ്ട 20 നു മാത്രം ലഭിച്ച തീരുമാനങ്ങളുടെ കോപ്പിയില്‍ നാല്, അഞ്ച് ക്രമമ്പറായി മാറിയിട്ടുണ്ടെന്നും ആണ് വിയോജനക്കുറിപ്പില്‍ പറയുന്നത്. മാത്രവുമല്ല 3-3-16 ല്‍ അടിയന്തര കൗണ്‍സിലില്‍ എടുത്ത തീരുമാനപ്രകാരം തറവാടകയടക്കം വാങ്ങേണ്ടതാണ്. ഇത്രയുംകാലശേഷം ഇതിന്‍മേല്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ ജി.ഒ അജണ്ടയായി വെച്ച് തീരുമാനം എടുത്തത് കമ്പനിയെ സഹായിക്കാനാണെന്നും പറയുന്നു. കമ്പനി നല്‍കിയ വാടക കുറക്കണമെന്ന അപേക്ഷയെ തറവാടക ഒഴിവാക്കണമെന്ന അപേക്ഷയായി മാറ്റിയതും മുന്‍ തീരുമാനം പ്രകാരമല്ലാതെ ചട്ടവിരുദ്ധമായി കാര്യങ്ങള്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിക്കുന്നുവെന്നും കാണിച്ചാണ് കുറിപ്പ് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."