HOME
DETAILS
MAL
പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം ഹാജിമാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്
backup
July 05 2019 | 18:07 PM
മക്ക: തീര്‍ഥാടകരുടെ പൂര്‍ണ സുരക്ഷിതത്വം കണക്കിലെടുത്ത് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം കാല്‍ ലക്ഷം ഹാജിമാര്‍ക്കാണ് പദ്ധതി നടപ്പാക്കുന്നത്. തീര്‍ഥാടകരുടെ കൈവശം നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ വഴി വ്യക്തിപരമായ വിവരങ്ങള്‍, താമസ സ്ഥലം, ആരോഗ്യ വിവരങ്ങള്‍ എന്നിവക്കൊപ്പം തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും വഴിതെറ്റുന്നവരെ സഹായിക്കുന്നതിനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."