ഇറാന്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകം ഭീകരവാദ പ്രവര്‍ത്തനമാണെന്ന് തുര്‍ക്കി
ഇസ്താംബൂള്‍: ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ മുഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തെ അതി ശക്തമായി അപലപിച്ച് തുര്‍ക്കി. ശാസ്ത്രജ്ഞന്റെ കൊലപാതകത്തെ ഭീകരവാദ പ്രവര്‍ത്തനം എന്നാണ് തുര്‍ക്കി വിശേഷിപ്പിച്ചത്. മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള നീക്കമാണിതെന്നും തുര്‍ക്കി ആരോപിച്ചു. 'സായുധ ആക്രമണത്തില്‍ മുഹ്സിന്‍ ഫക്രിസാദെയുടെ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ ദുഖം രേഖപ്പെടുത്തുന്നു. ഹീനമായി ഈ കൊലപാതകത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഇറാന്‍ സര്‍ക്കാരിനെയും ഫക്രിസാദെയുടെ കുടുംബത്തിനെയും അനുശോചനം അറിയിക്കുന്നു.' തുര്‍ക്കി വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും തങ്ങള്‍ എതിരാണെന്നും തുര്‍ക്കി അറിയിച്ചു.
തങ്ങളുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്റെ കൊലപാതകത്തിനെതിരേ ശക്തമായ തിരിച്ചടിക്കുമെന്നു ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്നാണ് ഇറാനിന്റെ ആരോപണം. ഇറാന്റെ മിലിറ്ററി ആണവശാസ്ത്ര പദ്ധതിയുടെ ബുദ്ധി കേന്ദ്രമായ മുഹ്സിന്‍ ഫക്രിസാദെയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്.
63 കാരനായ ഫക്രിസാദെ ഇറാന്‍ റെവല്യൂഷണരി ഗാര്‍ഡ് അംഗമായിരുന്നു. മിസെല്‍ നിര്‍മാണത്തിലും വിദഗ്ധനായിരുന്നു. ഇറാനില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ മാത്രം നാല് ശാസ്ത്രജ്ഞരാണ് ബോംബാക്രമണത്തിലും വെടിയേറ്റും കൊല്ലപ്പെട്ടത്. ഇതിനുപുറമെ പലരെയും ഉന്നംവയ്ക്കുകയും ചിലര്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
മസൗദ് അലിമൊഹമ്മദി, മാജിദ് ശാഹിരാരി, ഡാരിയഷ് റെസഇനജാദ്,
മുസ്തഫ അഹമ്മദി റോഷന്‍ എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ട ഇറാന്‍ ആണവ ശാസ്ത്രജ്ഞര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."