കായകല്‍പ അവാര്‍ഡ് എഫ്.എച്ച്.സി ചെമ്മരുതിയ്ക്ക്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഏറ്റവും മികച്ച ആശുപത്രിയ്ക്കുള്ള പുരസ്‌കാരം എഫ്.എച്ച്.സി ചെമ്മരുതിയ്ക്ക്. സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗ നിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം എന്നിവയുടെ അടിസ്ഥാനത്തില്‍ 300 ഓളം ഘടകങ്ങള്‍ മൂന്ന് തലങ്ങളിലായി അവലോകനം ചെയ്താണ് എഫ്.എച്ച്.സിയെ തിരഞ്ഞെടുത്തത്.
എഫ്.എച്ച്.സിയില്‍ ചികിത്സയ്‌ക്കെത്തുവര്‍ക്കെല്ലാം മികച്ച പരിചരണം ലഭിക്കുന്നതും ആശുപത്രിയ്ക്കുള്ളില്‍ സജ്ജമാക്കിയിരിക്കുന്ന ഫിറ്റ്‌നസ് സെന്ററിന്റെ പ്രവര്‍ത്തനവും വിലയിരുത്തിയാണ് അവാര്‍ഡ്. എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സാംക്രമികരോഗ നിയന്ത്രണ പരിപാടിയിലും മികച്ചപ്രകടനമാണ് കാഴ്ച്ച വെച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ഏറ്റവും മികച്ച ആശുപത്രിയ്ക്കുള്ള പുരസ്‌കാരം ചെമ്മരുതി കരസ്ഥമാക്കിയത്. ജില്ലാ വികസന ഏകീകരണ അവലോകന യോഗത്തില്‍ കായകല്‍പ പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും സമ്പത്ത് എം.പി ചെമ്മരുതി ചെമ്മരുതി മെഡിക്കല്‍ ഓഫിസര്‍ ഡോ. അന്‍വര്‍ അബ്ബാസിന് നല്‍കി. ജാഗിര്‍, അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്് വി.ആര്‍ വിനോദ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അനില്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."