HOME
DETAILS

മോഷ്ടാക്കള്‍ ഗൃഹനാഥനെ മുറിയിലിട്ട് പൂട്ടി; പിടിവലിക്കിടയില്‍ വീട്ടമ്മയ്ക്ക് പരുക്ക്

  
backup
July 28 2016 | 23:07 PM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97%e0%b5%83%e0%b4%b9%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%86-%e0%b4%ae%e0%b5%81


തൊടുപുഴ: നഗരത്തോട് ചേര്‍ന്ന് രാത്രിയില്‍ വീട് കയറി മോഷണം. രണ്ട് പവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയിരിക്കുന്നത്. സമീപത്തെ വീട്ടില്‍ മോഷണശ്രമവും നടന്നു. പിടിവലിക്കിടയില്‍ വീട്ടമ്മയ്ക്ക് പരുക്ക്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മാരിക്കലുങ്കിലെ ജിയോ ഗ്യാസിന് സമീപം താമസിക്കുന്ന കല്ലൂപറമ്പില്‍ സുഭദ്രാദേവി (58)ക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
രാത്രിയില്‍ എത്തിയ രണ്ട് പേരടങ്ങുന്ന മോഷണ സംഘം സുഭദ്രയുടെ മാല വലിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സുഭദ്രാദേവിയ്ക്ക് പരുക്കേറ്റത്. ഇവര്‍ ബഹളം വച്ചെങ്കിലും സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ഭര്‍ത്താവ് ശ്രീകുമാരന്‍ നായര്‍ക്ക് സഹായിക്കാനായില്ല. വീട്ടില്‍ കയറിയ ഉടനെ തന്നെ മോഷ്ടാക്കള്‍ ഇദ്ദേഹത്തിന്റെ  മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു.  ചെറുത്തുനില്‍പ്പിന് ശ്രമിച്ച ഇവരുടെ കരണത്ത് അടിക്കുകയും ചെയ്തു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയതോടെ കള്ളന്മാര്‍ ഇരുളില്‍ മറഞ്ഞു. വീടിന്റെ പുറകിലെ ഗ്രില്ല് ഡോറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.
രണ്ടംഗ മോഷണസംഘം സുഭദ്രാദേവിയുടെ വീടിന് സമീപത്ത് തനിയെ താമസിക്കുന്ന കാഞ്ഞിരത്തിങ്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ അന്നക്കുക്കുട്ടിയുടെ വീട്ടിലാണ് ആദ്യം കവര്‍ച്ചക്ക് ശ്രമിച്ചത്. ഈ വീട്ടില്‍ വൃദ്ധയ്‌ക്കൊപ്പം രണ്ട് വനിതകള്‍ പേയിങ് ഗസ്റ്റുമാരായി താമസിക്കുന്നുണ്ട്. നാട്ടുകാര്‍ അറിയച്ചതനുസരിച്ച് പൊലിസ് എത്തി വീട് പരിശോധിക്കുന്നതിനിടയിലാണ് അടുത്ത വീട്ടില്‍  സംഘം കയറിയത്.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി.  സ്വീറ്റി എന്ന പൊലിസ് നയയാണ് പരിശോധനയ്‌ക്കെത്തിയത്. വീടിനെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. പരുക്കേറ്റ വീട്ടമ്മ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഇരുവരും തനിച്ചാണ് വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ ജോലി സംബന്ധമായി എറണാകുളത്താണ്. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാനുകുമെന്നും ഇവര്‍ പറയുന്നു.
ഈ മാസം ആദ്യം വെങ്ങല്ലൂര്‍ ആര്യവല്ലിക്കാവിന് സമീപം അടച്ചിട്ടിരുന്ന രണ്ട് വീടുകളില്‍ മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം എങ്ങും എത്താതിരിക്കുമ്പോഴാണ് പൊലിസിന് തലവേദനയായി വീണ്ടും മോഷണം നടക്കുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്ന്  തൊടുപുഴ എസ് ഐ പറഞ്ഞു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago