വ്യക്തി വിരോധം തീര്‍ക്കാന്‍ പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി
കിളിമാനൂര്‍: പദവിക്ക് നിരക്കാതെ വ്യക്തി വിരോധം തീര്‍ക്കാന്‍ പൊതു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. പാങ്ങോട് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം കല്ലറ ഷിബുവും ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് ബാബുവും ഡി.ജി.പി അടക്കം ഉന്നതര്‍ക്ക് പരാതി നല്‍കി.
പാങ്ങോട് സ്റ്റേഷന്‍ പരിധിയിലെ സാധാരണക്കാരുടെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും പൊലിസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതിലുള്ള വിരോധം മൂലം കള്ളക്കേസെടുക്കുകയും വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി പത്രങ്ങള്‍ക്ക് നല്‍കി പൊതു സമൂഹത്തില്‍ കളങ്കിതരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നും ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
അതിനായി വ്യാജമായി ചമച്ച് എഫ്.ഐ.ആര്‍ ഇട്ട് എടുത്ത കേസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കോടതി നിര്‍ദേശിച്ചതും ഇടുക്കി കമ്പക്കാനം കൃഷ്ണനും കുടുംബവും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തങ്ങളെ കുടുക്കാന്‍ സബ്ഇന്‍സ്‌പെക്ടര്‍ ശ്രമിച്ചതും ചൂണ്ടികാണിച്ചാണ് ഡി.ജി.പി അടക്കം ഉന്നതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരും അവരുടെ കുടുംബാംഗങ്ങളും ഇന്‍സ്‌പെക്ടറുടെ പദവിക്ക് നിരക്കാത്ത നടപടികള്‍ മൂലം കടുത്ത അപമാനം നേരിട്ടുവെന്നും ഇന്‍സ്‌പെക്ടര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."