കെ.എസ്.എഫ്.ഇ വിവാദം; വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം : കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിവാദത്തില്‍ ധനമന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളടക്കം പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.
വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്നും അത് പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വിജിലന്‍സ് നല്ലതാണെന്ന് പറയുകയും അദ്ദേഹത്തിനെതിരെ അന്വേഷണം വരുമ്പോള്‍ മോശമാണെന്ന് പറയുകയും ചെയ്യുന്ന വ്യക്തിയാണ്. ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജ സ്വഭാവം. അദ്ദേഹത്തിന് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് കാര്യങ്ങള്‍ പറയാറെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
കേരളത്തിലെ യുഡിഎഫും വിശേഷിച്ച് കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത് അവസരവാദ രാഷ്ട്രീയ നിലപാടാണ്. അവര്‍ നിരവധി പഞ്ചായത്തുകളില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഒരുമിച്ചൊരു മുന്നണിയില്‍ മത്സരിക്കുകയാണ്. അതുപോലെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ മുന്നണി. അപകടകരമായ രാഷ്ട്രീയം അതില്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."