HOME
DETAILS

കെ.പി.സി.സിയുടെ പടയോട്ടത്തിന് തേരു തെളിക്കാന്‍ കൊടിക്കുന്നിലും

  
backup
September 27 2018 | 01:09 AM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d

കൊല്ലം: കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും കൊല്ലം ഡി.സി.സി മുന്‍ പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷും പുതിയ ടീമില്‍ ഇടംപിടിക്കും.
തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ജനിച്ച സുരേഷ് പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്‌ക്കൂള്‍ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായാണ് തുടക്കം. കൊടിക്കുന്നില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൂലിപ്പണിക്കാരനായ പിതാവ് കുഞ്ഞന്റെ മരണത്തെ തുടര്‍ന്ന് മൂത്ത ജ്യേഷ്ഠന്‍, സുരേഷിനെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പ്രീഡിഗ്രി പഠനത്തിനായി അയച്ചു. കെ.എസ്.യുവിന് വേരോട്ടമുള്ള മാര്‍ ഇവാനിയോസ് കോളജില്‍ എത്തിയ സുരേഷ് കെ.എസ്.യുവിന്റെ മുഖ്യധാരയിലേക്ക് വളര്‍ന്നു.
1987 ല്‍ കഴക്കൂട്ടം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എ.കെ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പൈലറ്റ് അനൗണ്‍സറായതാണ് രാഷ്ട്രീയ ഉയര്‍ച്ചക്ക് വഴിതെളിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ നിയമ പഠനത്തിന് ചേര്‍ന്ന സുരേഷ് കെ.എസ്.യു തിരുവനന്തപുരം സിറ്റി പ്രസിഡന്റായി. നിയമ വിദ്യാര്‍ഥിയായിരിക്കെ 1989 ല്‍ അടൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 26-ാം വയസ്സില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സര രംഗത്ത് വന്നു. കന്നിയങ്കത്തില്‍ 21000 വോട്ടിന് ജയം. 2009 ല്‍ അടൂര്‍ മണ്ഡലം വിഭജിച്ച് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ ലയിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ തന്നെ തീരുമാനിച്ചു. അരലക്ഷം വോട്ടുകള്‍ക്ക് വിജയം. അതുവരെ ഉറങ്ങിക്കിടന്ന കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കൊടിക്കുന്നില്‍ മണ്ഡലത്തെ നയിച്ചു. കുട്ടനാട്ടില്‍ കൊടിക്കുന്നില്‍ നടത്തിയ 48 മണിക്കൂര്‍ നിരാഹാര സമരം അന്നത്തെ ഇടതുസര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചു.
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാരില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നുംമാറി നിന്ന സി.പി.പി ചെയര്‍പേഴ്‌സണായ സോണിയ ഗാന്ധിയെ സഹായിക്കാന്‍ ഹൈക്കമാന്‍ഡ് സി.പി.പി സെക്രട്ടറിയായി നിയോഗിച്ചത് കൊടിക്കുന്നില്‍ സുരേഷിനെയാണ്. അങ്ങനെ ആദ്യമായി ഒരു മലയാളി കൊടിക്കുന്നില്‍ സുരേഷിലൂടെ സി.പി.പി സെക്രട്ടറി പദത്തിലെത്തി.
കഴിഞ്ഞ 10 വര്‍ഷമായി ആ പദത്തില്‍ തുടരുന്നു. രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിക്കുള്ളിലെ ശത്രുകളും യോജിച്ചു സുരേഷിനെതിരേ ഹൈക്കോടതിയില്‍ നിന്നും വിധി സമ്പാദിച്ച് എം.പി സ്ഥാനം നഷ്ടപ്പെടുത്തിയപ്പോള്‍ അതിനെതിരെ തളരാതെ നിയമയുദ്ധം നടത്തി.
സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് എം.പി സ്ഥാനം വീണ്ടെടുത്തു. സുപ്രിംകോടതി വിധി അനുകൂലമായ ശേഷം കൊടിക്കുന്നിലിനെ തേടി കേന്ദ്ര തൊഴില്‍ സഹമന്ത്രി പദവുമെത്തി.
കൊട്ടാരക്കരയില്‍ നവോദയാ സ്‌ക്കൂളും അടൂരില്‍ കേന്ദ്രീയ വിദ്യാലയവും അനുവദിപ്പിച്ച് രണ്ട് പ്രധാന കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുത്തൂര്‍, വള്ളികുന്നം, നൂറനാട് കേന്ദ്രീകരിച്ച് പോസ്റ്റ് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം കാണാനായതും ചെങ്ങന്നൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രവും കൊല്ലം- ചെങ്കോട്ട റെയില്‍പാതയുടെ പൂര്‍ത്തീകരണവും ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവുമായി.
താല്‍ക്കാലിക കെട്ടിടം ലഭ്യമാക്കാത്തതിനാല്‍ കൊട്ടാരക്കര കേന്ദ്രീയ വിദ്യാലയവും പരിസ്ഥിതി ലോല പ്രദേശത്തിന്റെ ഭാഗമായതിനാല്‍ പിറവന്തൂര്‍ റബ്ബര്‍ പാര്‍ക്കും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞും ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനായുള്ള പരിശ്രമം തുടരുന്നു. ചങ്ങനാശ്ശേരിയില്‍ നിര്‍മ്മിച്ച പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം ചങ്ങനാശ്ശേരിക്ക് പുതിയ മുഖച്ഛായ നല്‍കിയിരിക്കുകയാണ്.
മധുര- പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍, പുനലൂര്‍- കന്യാകുമാരി, പുനലൂര്‍- പാലക്കാട് (പാലരുവി എക്‌സ്പ്രസ്സ്) എന്നീ ട്രെയിന്‍ സര്‍വ്വീസുകളും നൂറുനാട്ടെ ഐ.ടി.ബി.പി യൂണിറ്റുമുള്‍പ്പെടെയുള്ള വികസനങ്ങള്‍ കാട്ടി തരുന്നത് കൊടിക്കുന്നിലിന് മണ്ഡലത്തിലെ വികസനത്തിനോടുള്ള പ്രതിബദ്ധതയാണ്.
രാജ്യത്ത് പട്ടികജാതിക്കാര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്ക് നേരേയും സംഘപരിവാര്‍ നടത്തുന്ന ക്രൂരമായ പീഢനങ്ങള്‍ക്കെതിരെ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് രണ്ടു തവണ ബി.ജെ.പി സര്‍ക്കാരിന്റെ സസ്‌പെന്‍ഷന് വിധേയനാകേണ്ടി വന്നതും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റേയും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റേയും ദലിത് പീഢനങ്ങള്‍ക്കെതിരേ 24 മണിക്കൂര്‍ സെക്രട്ടറിയേറ്റ് നടയില്‍ വന്‍ ജനപങ്കാളിത്വത്തോടെ ഉപവാസ സമരം നടത്തിയും പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ചിന്നക്കടയില്‍ നടത്തിയ 48 മണിക്കൂര്‍ രാപ്പകല്‍ സമരവും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചു.
ഇത്തരം സമരങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ കൊടിക്കുന്നില്‍ സുരേഷിന്റെ പോരാട്ടത്തിന് ആവേശം പകര്‍ന്നു. ഇനി കെ.പി.സി.സയുടെ പടയോട്ടത്തിന് തേരു തെളിക്കാന്‍ കൊടിക്കുന്നിലുമുണ്ടാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago