HOME
DETAILS

മതപ്രഭാഷകര്‍ പൊതുസമൂഹത്തെ ഉള്‍ക്കൊള്ളണം: ജംഇയ്യത്തുല്‍ ഖുത്വബാ

  
backup
July 05 2019 | 18:07 PM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d

 

കോഴിക്കോട്: ഇസ്‌ലാംമത വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന പ്രഭാഷകന്മാര്‍ പൊതു സമൂഹത്തിന്റെ വികാരങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട് യുക്തിസഹമായ അവധാനതയോടെ ഇടപെടണമെന്നും മറ്റു വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.


ഭരണഘടന അനുവദിക്കുന്ന മതത്തിന്റെ മൗലികതയും മഹല്ല്, മദ്‌റസകളുടെ ചട്ടങ്ങളും നിയമങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഖത്വീബുമാര്‍ക്ക് മേല്‍ വ്യക്തിവിരോധത്തിന്റെ പേരില്‍ കള്ളക്കേസുകളും മറ്റും ചുമത്തുന്നത് അനുവദിക്കാനാവില്ല. മാന്യമായി പ്രബോധനം നടത്തുന്ന ഖത്വീബുമാര്‍ക്ക് മഹല്ല് ജമാഅത്തുകളും സര്‍ക്കാരും സംരക്ഷണം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജംഇയ്യത്തുല്‍ ഖുത്വബാ മെംബര്‍ഷിപ്പിന് (ക്യു.എസ്.ആര്‍) അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചു. ഖത്വീബുമാര്‍ ജില്ലാ, മേഖലാ കമ്മിറ്റികളില്‍നിന്ന് നിശ്ചിത ഫോറം സ്വീകരിച്ച് ജില്ലാ കമ്മിറ്റികളില്‍ പൂരിപ്പിച്ചു നല്‍കി റസീപ്റ്റ് കൈപ്പറ്റണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഒക്ടോബറില്‍ കോഴിക്കോട്ട് കേരള ഖുത്വബാ മീലാദ് കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചു. ഹജ്ജിന് പുറപ്പെടുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് യോഗം യാത്രയയപ്പ് നല്‍കി.


യോഗത്തില്‍ ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുലൈമാന്‍ ദാരിമി ഏലംകുളം, സ്വാലിഹ് അന്‍വരി ഇടുക്കി, മുഹമ്മദ് അനസ് ബാഖവി എറണാകുളം, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.ടി അബ്ദുല്‍ അസീസ് ദാരിമി കോഴിക്കോട്, കെ.സി മുഹമ്മദ് ബാഖവി, സെയ്തലവി റഹ്മാനി നീലഗിരി, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, എ.കെ ആലിപ്പറമ്പ്, ഒ.എം ഷരീഫ് ദാരിമി, എ.വി ഇസ്മാഈല്‍ ഹുദവി, പി.സി ഉമ്മര്‍ മൗലവി പ്രസംഗിച്ചു. സെക്രട്ടറി മുജീബ് ഫൈസി വയനാട് നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  13 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago