കണ്ണൂര്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഒന്‍പത് ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകനായ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് പി.എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.പി രവീന്ദ്രന്‍ (47) കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. കേസില്‍ വിചാരണ നേരിട്ട 21 പ്രതികളെ കോടതി വെറുതെ വിട്ടു.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 31 തടവുകാരായിരുന്നു കേസിലെ പ്രതികള്‍.പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ ആമ്പിലാട്ട് ചാലില്‍ വീട്ടില്‍ എ.സി പവിത്രന്‍ (49), തൃശൂര്‍ വാടാനപ്പള്ളി തമ്പാന്‍കടവിലെ കാഞ്ഞിരത്തിന്‍കാല്‍ ഫല്‍ഗുനന്‍ (49), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരി കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ കെ.പി രഘു (50), അരക്കിണറിലെ ബദ്ര നിവാസില്‍ സനല്‍പ്രസാദ് (45), കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രന്‍ വീട്ടില്‍ പി.കെ ദിനേശന്‍ (48), മൊകേരി സ്വദേശി കുനിയില്‍ കാളിയത്താന്‍ ശശി എന്ന കൊട്ടക്ക ശശി (49), കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രന്‍ വീട്ടില്‍ അനില്‍കുമാര്‍ (47), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ തരശിയില്‍ സുനി (43), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിലെ പുത്തന്‍ വീട്ടില്‍ പി.വി അശോകന്‍ (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2004 ഏപ്രില്‍ ആറിനാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."