റഫാല്‍ ഇടപാടിലൂടെ മോദി അഴിമതിയുടെ ആള്‍രൂപമായി മാറി: ബിന്ദുകൃഷ്ണ
കൊല്ലം: രാജ്യസുരക്ഷയ്ക്ക് പോലും വെല്ലുവിളിയാകുന്ന റഫാല്‍ ഇടപാടില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ അഴിമതി നടത്തിയതിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ ആള്‍രൂപമായി മാറിയ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കൊള്ളക്കാരന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി റഫാല്‍ വിമാനത്തില്‍ നരേന്ദ്രമോദിയെ പ്രതീകാത്മകമായി നാട് കടത്തികൊണ്ടുള്ള പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. 56 ഇഞ്ച് നെഞ്ചളവ് ഉള്ളതിന്റെ ചങ്കൂറ്റമാണോ അഴിമതി നടത്താനുള്ള യോഗ്യതയെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
രാമരാജ്യം എന്ന വാക്കിന്റെ നിര്‍വചനം നരേന്ദ്രമോദി രാമനെന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ എന്നാല്‍ റിലയന്‍സും, എ എന്നാല്‍ അദാനിയും, എം എന്നാല്‍ നീരവ് മോദിയും, എ എന്നാല്‍ അംബാനിമാരും അടങ്ങുന്ന അഴിമതി സംഘമെന്നതിന്റെ നിര്‍വചനം ആക്കി മാറ്റി. അംബാനിമാരുടെയും അദാനിമാരുടെയും അടിമയായി മാറിയ മോദി രാജ്യത്തെ ഒറ്റി കൊടുത്തിരിക്കുകയാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.ഡി.സി.സി ഓഫിസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ സമാപിച്ചു. നേതാക്കളായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, എ.കെ ഹഫീസ്, സൂരജ് രവി, പി. ജര്‍മ്മിയാസ്, എസ്. വിപിനചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി നായര്‍, സഹജന്‍ സംസാരിച്ചു. അജയന്‍ കരുനാഗപ്പള്ളി, സുകുമാരന്‍പിള്ള, നാസിമുദ്ദീന്‍ ലബ്ബ, ആര്‍ രമണന്‍,കെ ബാബുരാജന്‍, വിഷ്ണു വിജയന്‍, പൊന്നമ്മ മഹേശന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. നരേന്ദ്രമോദിയുടെ കോലവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."