സമസ്തയുടെ ആദര്‍ശം ഉള്‍ക്കൊള്ളുന്നവര്‍ക്ക് എല്ലാമേഖലകളിലും വിജയം : ജമലുല്ലൈലി തങ്ങള്‍
തൃക്കരിപ്പൂര്‍: സമസ്തയുടെ ആദര്‍ശം ഉള്‍ക്കൊള്ളുന്നവര്‍ക്ക് എല്ലാമേഖലകളിലും വിജയമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. തൃക്കരിപ്പൂര്‍ മുനവിര്‍ എജ്യുക്കേഷണല്‍ കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി.കെ പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ.കെ മഹ്മൂദ് മുസ്ലിയാര്, എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ ഫൈസി, ശരീഫ് ഫൈസി സംസാരിച്ചു. എ.ടി അബൂബക്കര്‍ ദാരിമി, മുഹമ്മദ് സഅദി എന്നിവര്‍ ആദര്‍ശ പ്രഭാഷണം നടത്തി. കെ.ടി അബ്ദുല്ല ഫൈസി, മുഹമ്മദ് ശഫീഖ് തങ്ങള്‍, ജമാലുദ്ദീന്‍ ഫൈസി, അഹ്മദ് മൗലവി, ബഷീര്‍ ഫൈസി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, എം. അബ്ദുറഹിമാന് ഹാജി, യു.പി ശരീഫ്, എ.ജി ഇബ്റാഹീം ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."