അരക്ക് താഴെ തളർന്ന് ദമാം ആശുപത്രിയിൽ കഴിഞ്ഞിരുന്ന മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക് മടങ്ങി
ദമാം: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് അരക്ക് താഴെ ചലനമറ്റ മലയാളി യുവാവ് ഒടുവിൽ നാട്ടിലേക്ക് മടങ്ങി. നട്ടെല്ല് തകർന്നു ദമാം മുവാസത്ത് ഹോസ്പിറ്റലിൽ ഒരു വർഷത്തോളമായി കിടപ്പിലായ തിരുവനന്തപുരം സ്വദേശി ഐഡൻ പാസ്കൽ ആണ് നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും ഒടുവിൽ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ഒരു വർഷം മുമ്പ് ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് നട്ടെല്ല് തകർന്നു ആശുപത്രിയിൽ ആയ ഇദ്ദേഹം ദീർഘ നാളത്തെ ചികിത്സക്കു ശേഷവും എഴുന്നേറ്റ് നടക്കാനുള്ള കഴിവ് വീണ്ടെടുത്തിട്ടില്ല.
നാട്ടിലേയ്ക്ക് കൊണ്ട് പോകാൻ സഹായം ആവശ്യപ്പെട്ടു കൊണ്ട് സുഹൃത്തായ സലാം വർക്കല നവയുഗം ജീവകാരുണ്യ വിഭാഗത്തെ സമീപിച്ചത്. നാട്ടിലേക്കയക്കാൻ സഹായം തേടി നേരത്തെ ഇദേഹത്തിന്റെ വാർത്ത സുപ്രഭാതം ഓൺലൈൻ റിപ്പോർട്ട് ചെയ്‌തിരുന്നു.
നവയുഗം ജീവകാരുണ്യ പ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനും കേസ് ഏറ്റെടുക്കുകയായിരുന്നു. ആശുപത്രി അധികൃതർ, ഐഡന്റെ കമ്പനി, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചു കൊണ്ട് ചെയ്തു നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ ഒരു മാസത്തോളം നടത്തിയ ശ്രമഫലമായി നാട്ടിൽ പോകാനുള്ള എല്ലാ നിയമപരമായ രേഖകളും തയ്യാറാക്കി. ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഐഡനെ നാട്ടിലെത്തിച്ചത്.
ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഐദാനു ജോലി സ്ഥലത്തു വെച്ചാണ് അപകടം സംഭവിക്കുന്നത്. വലിയ ഭാരമുള്ള ഒരു യന്ത്ര ഭാഗം ശരീരത്തിൽ പതിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് ഐദാന്റെ കമ്പനി ഇടപെട്ട് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും അരക്ക് താഴെക്ക് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. കമ്പനിയും ഇന്ത്യൻ എംബസിയും ഇടപെട്ട് നാട്ടിൽ പോകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും അപ്രതീക്ഷിതമായെത്തിയ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെയാവുകയായിരുന്നു.
നാട്ടിലെത്തിച്ച ഐഡനെ വിമാനത്താവളത്തിൽ നിന്നും ആംബുലൻസിൽ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ എത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും തയ്യാറാക്കിയിരുന്നു. ഷാനവാസ് എന്ന സുഹൃത്ത് കൂടെ പോകാൻ തയ്യാറായതോടെ ഇദ്ദേഹത്തിന്റെ സഹായത്തിന് ആളായതും ഏറെ ആശ്വാസമായി. സാമൂഹ്യപ്രവർത്തകനായ അസ്‌ലം ഫാറൂക്ക് സഹായത്തിനായുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."