HOME
DETAILS
MAL
ഇത് സാധാരണക്കാരുടെ ബജറ്റല്ല: ആം ആദ്മി
backup
July 05 2019 | 18:07 PM
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സാധാരണക്കാരനു പ്രയോജനം ചെയ്യാത്തതാണെന്ന് ആം ആദ്മി പാര്‍ട്ടി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാന്‍ ഉതകുന്നതോ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്നതോ അല്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ അംഗം സഞ്ജയ് സിങ് പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു നിരാശ മാത്രമാണ് നല്‍കിയത്. തൊഴിലില്ലായ്മ സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ നിര്‍ണയിച്ച് ആവശ്യമായ പരിഹാരങ്ങള്‍ നിര്ദേശിക്കുന്നതായിരിക്കണമെന്നും എന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ലെന്നും ആം ആദ്മി നേതാവ് രാഘവ് ചന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."