സമ്പദ്ഘടനയില്‍ പ്രതിഫലനമുണ്ടാക്കില്ല: വ്യാപാരികള്‍
കോഴിക്കോട്: സമ്പദ്ഘടനയില്‍ യാതൊരു പ്രതിഫലനവും ഉണ്ടാക്കാത്ത ബജറ്റാണിതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതും സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം കൂട്ടിയതും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. നാലു കോടി വരുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും പ്രഖ്യാപിക്കാതിരിക്കുന്നത് പ്രതിഷേധത്തിനു കാരണമാകും. നിരവധി പുതിയ പദ്ധതികള്‍ക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനായുള്ള ഫണ്ട് എവിടെ നിന്നാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
നികുതി വര്‍ധിപ്പിക്കുന്നത് ജി.എസ്.ടി കൗണ്‍സില്‍ ആയതിനാല്‍ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ പണ്ടുകാലങ്ങളില്‍ ഉണ്ടായതുപോലെ നികുതി വര്‍ധനവ് സംഭവിക്കുന്നില്ല. ഇന്ന് രാജ്യം അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ കൈയില്‍ പണം വരാത്ത അവസ്ഥയും തരണം ചെയ്യാനുള്ള ഒരു കാര്യവും ഇല്ലാത്ത ബജറ്റാണിതെന്നും നസിറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."