തൊഴില്‍ മേഖലയിലെ ചൂഷണം: പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി
കൊച്ചി: തൊഴില്‍ മേഖലയിലെ ചൂഷണത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നാലുമാസമായിട്ടും വേതനം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യുസി നടത്തിയ സത്യഗ്രഹം എറണാകുളം കലക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 30ന് ഡല്‍ഹിയില്‍ ചേരുന്ന തൊഴിലാളി സംഘടനകളുടെ യോഗം 24 മണിക്കൂര്‍ ഭാരത ബന്ദ് നടത്തുന്നതിനെപ്പറ്റി ആലോചിക്കും. റെയില്‍വേ, തുറമുഖങ്ങള്‍ എന്നിവ നിശ്ചലമാക്കിക്കൊണ്ടുള്ള സമരമായിരിക്കും നടത്തുക.
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണം തൊഴില്‍ മേഖലയില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ തൊഴിലുറപ്പ് പദ്ധതികള്‍ അവതാളത്തിലായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയാണ്. തൊഴിലാളി സംരക്ഷണനിയമം മാറ്റിമറിച്ച് നടപ്പാക്കുന്ന ലേബര്‍ കോഡ് സംവിധാനം തൊഴിലാളികള്‍ക്ക് ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.
ഐ.ടി മേഖലയില്‍ നിലനില്‍ക്കുന്ന പിരിച്ചുവിടല്‍ ഭീഷണിക്കെതിരേ ജൂണ്‍ ഏഴിന് എറണാകുളംഇന്‍ഫോപാര്‍ക്കിലേക്കും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."