HOME
DETAILS

സാധാരണക്കാരുടെ ജീവിതഭാരം കൂട്ടും

  
backup
July 05 2019 | 18:07 PM

%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%ad%e0%b4%be%e0%b4%b0

 


ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സാധാരണക്കാരുടെ ജീവിതഭാരം കൂട്ടും. രാജ്യം നേരിടുന്ന വരള്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന പ്രശ്‌നങ്ങളെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയ നടപടി എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാക്കും. കര്‍ഷകര്‍ നേരിടുന്ന കടക്കെണിയുള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമൊന്നും ബജറ്റ് നിര്‍ദേശിക്കുന്നില്ല. അടിസ്ഥാന പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്തി സാമ്പത്തിക മേഖലയെ മറ്റൊരു ഭാഗത്തുനിന്ന് അഭിമുഖീകരിക്കുകയാണ് ബജറ്റ് ചെയ്തിട്ടുള്ളത്.
കാര്‍ഷിക മേഖലയിലുണ്ടായ പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണം ജി.എസ്.ടി, ഡീസല്‍, വൈദ്യുതി വിലവര്‍ധന, കാര്‍ഷികോപകരണങ്ങളുടെ വിലവര്‍ധന, വിത്തുകള്‍, വളം എന്നിവയുടെ വിലവര്‍ധന തുടങ്ങിയവയാണ്. ഈ പ്രശ്‌നത്തെ ബജറ്റ് പരിഗണിക്കുക പോലും ചെയ്തില്ല. സീറോ ബജറ്റ് ഫാമിങ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടെങ്കിലും കടുത്ത വരള്‍ച്ച നേരിടുന്ന രാജ്യത്ത് അത് ഗുണം ചെയ്യില്ല. സ്വര്‍ണം, കടലാസ്, പുസ്തകം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വില വര്‍ധിക്കുന്നതും സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കഴിഞ്ഞ വര്‍ഷത്തെ പുനര്‍ക്രമീകരിച്ച കണക്കായ 61,000 കോടിയില്‍നിന്ന് ഇത്തവണ ആയിരം കോടി കുറച്ചാണ് വിഹിതം അനുവദിച്ചിരിക്കുന്നത്.


ഈ സാമ്പത്തിക വര്‍ഷം തന്നെ 3 ട്രില്യന്‍ ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് നിര്‍മല സീതാരാമന്റെ പ്രഖ്യാപനം. എല്ലാ മേഖലയിലും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയാണ് ലക്ഷ്യം. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുമെന്നാണ് പ്രഖ്യാപനം. മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക അച്ചടക്കമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കരുത്തെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.

 

അവകാശപ്പെടുന്നത് നേട്ടം;
കോട്ടങ്ങള്‍ നിരവധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഭരണത്തിലെ പ്രഥമ ബജറ്റില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സാമൂഹിക മേഖലയിലെ ചെലവുകളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യയുടെ ആഗോള ബോണ്ടുകള്‍ വില്‍ക്കാനും സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതിനു വിദേശ നിക്ഷേപകര്‍ക്കുള്ള നിയമങ്ങള്‍ ലഘൂകരിക്കാനും പദ്ധതിയിടുന്ന ബജറ്റ് യഥാര്‍ഥത്തില്‍ കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലുള്ളതാണ്.
ബജറ്റ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ മറ്റു മേഖലകളില്‍ ബജറ്റ് കടുത്ത അനിശ്ചിതത്വമാണു പ്രധാനം ചെയ്യുന്നത്. 700 ബില്യണ്‍ രൂപ (10 ബില്യണ്‍ ഡോളര്‍) മൂലധനം നിക്ഷേപിക്കാനും ആര്‍.ബി.ഐയില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ വായ്പ തിരിച്ചടവിനു ഭാഗിക ഒറ്റത്തവണ ഗ്യാരണ്ടി നല്‍കാനുമുള്ള പദ്ധതി ബാങ്കുകള്‍ക്ക് ഏറെ സഹായകമായിരിക്കും.


ഗ്രാമീണ മേഖലകളില്‍ റോഡ് വികസനം, വീട് നിര്‍മാണം, വൈദ്യുതി, പാചകവാതകം, ചെറുകിട ബിസിനസ്, കന്നുകാലികളെ വളര്‍ത്തല്‍ തുടങ്ങിയവയില്‍ ബജറ്റ് പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. കൂടാതെ വ്യോമയാനം, ജലവിഭവം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ രംഗത്തും നേട്ടം അവകാശപ്പെടുമ്പോള്‍ കനത്ത നഷ്ടം നേരിടുന്ന മേഖല നിരവധിയാണ്. ജ്വല്ലറി, സ്വര്‍ണ ഇറക്കുമതി, പ്രതിരോധം, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍, നദികള്‍, പരിസ്ഥിതി രംഗം എന്നീ മേഖലകളില്‍ കനത്ത നഷ്ടമാണ് ബജറ്റിലൂടെ ഉണ്ടാകുന്നത്.


സ്വര്‍ണം ഇറക്കുമതിയില്‍ വലിയ നികുതി വരുന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വിലകൊടുക്കേണ്ടി വരും. ലോകത്തില്‍ വ്യാപാര മേഖലയിലെ രണ്ടാം സ്ഥാനത്തുള്ളതാണ് സ്വര്‍ണ വിപണി. ഓഗസ്റ്റ് മുതലുള്ള ആഘോഷ, വിവാഹ വേളകളില്‍ സ്വര്‍ണ മേഖലയിലെ വിലക്കയറ്റം വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.
നിലവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 10 ശതമാനമാണ്. ഇത് 12 ശതമാനമായി ഉയര്‍ത്താനാണ് ബജറ്റ് നിര്‍ദേശം. സ്വര്‍ണ വിപണിയില്‍ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നികുതി കുറക്കണമെന്ന് ടൈറ്റാന്‍ കമ്പനി, പി.സി ജ്വല്ലറി ലിമിറ്റഡ്, വൈഭവ് ഗ്ലോബല്‍ ലിമിറ്റഡ്, ത്രിഭുവന്‍ദാസ് ഭീംജി സവേരി ലിമിറ്റഡ് എന്നിവര്‍ ഇതിനകം തന്നെ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago