HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: വൈദികന്റെ ജാമ്യഹരജി വീണ്ടും തള്ളി
backup
May 23 2017 | 00:05 AM
തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസിലെ മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരിയുടെ ജാമ്യഹരജി തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്-ഒന്ന്) കോടതി ജഡ്ജി ശ്രീകലാ സുരേഷ് തള്ളി. ഏപ്രില്‍ ഏഴിനും ജാമ്യഹരജി തള്ളിയിരുന്നു.
കേസില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പ്രതികള്‍ക്ക് നേരത്തെ ജാമ്യം നല്‍കിയിരുന്നു.
ഫാ. റോബിന് വടക്കുംചേരി കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ചിരുന്നു. ഡി.എന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് റോബിന് വടക്കുംചേരിയാണെന്ന് കണ്ടെത്തിയിരുന്നു. ആകെ 10 പ്രതികളുള്ള കേസില്‍ പൊലിസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസ് 30ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."