റീന പാസ്വാന് പിന്തുണ നല്‍കും; മറുതന്ത്രവുമായി മഹാസഖ്യം
പട്‌ന: എല്‍.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ നിര്യാണശേഷം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ റീന പാസ്വാന്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് മഹാസഖ്യം.
സീറ്റിലേക്ക് നേരത്തെ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയെ സ്ഥാനാര്‍ഥിയാക്കുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. അതിന് ജെ.ഡി.യു പിന്തുണയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശക്തമായ മത്സരത്തിന് കളമൊരുക്കി എല്‍.ജെ.പിയെ പിന്തുണയ്ക്കാനുള്ള മഹാസഖ്യത്തിന്റെ നീക്കം.
നിലവില്‍ എന്‍.ഡി.എയുടെ ഭാഗമല്ല എല്‍.ജെ.പിയെങ്കിലും മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന രാംവിലാസ് പാസ്വാന്‍ ബിഹാറില്‍നിന്ന് ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണയോടെയായിരുന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി ഉടക്കി തനിച്ചു മല്‍സരിച്ച എല്‍.ജെ.പിയുടെ നടപടി ജെ.ഡി.യുവിന് പലസീറ്റുകളും നഷ്ടപ്പെടാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് എല്‍.ജെ.പിയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാതെ ബി.ജെ.പിയുടെ പ്രതിനിധിക്കൊപ്പം നില്‍ക്കാന്‍ ജെ.ഡി.യു തീരുമാനിച്ചത്.
എന്നാല്‍ റീനയെ മത്സരിപ്പിക്കുമോ എന്ന കാര്യത്തില്‍ എല്‍.ജെ.പി അധ്യക്ഷനും രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 14 നാണ് തെരഞ്ഞെടുപ്പ്. 243 അംഗ നിയമസഭയില്‍ എന്‍.ഡി.എയ്ക്ക് 125 അംഗങ്ങളാണുള്ളത്. മഹാസഖ്യത്തിന് 110 സീറ്റും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."