HOME
DETAILS
MAL
ഒന്‍പത് ലക്ഷം സൈന്യവുമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ കശ്മിര്‍ പ്രശ്‌നം തീരില്ല: മെഹ്ബൂബ
backup
November 30 2020 | 01:11 AM
ശ്രീനഗര്‍: ജമ്മു കശ്മിര്‍ താഴ്‌വരയില്‍ ഒന്‍പത് ലക്ഷം സൈന്യത്തെ വിന്യസിച്ച് തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് കശ്മിര്‍ പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു.
മേഖലയിലെ ജനങ്ങളുമായും പാകിസ്താനുമായും ഇന്ത്യന്‍ സര്‍ക്കാര്‍ ഫലപ്രദമായ ചര്‍ച്ച നടത്തിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹൃതമാവൂ. താഴ്‌വാരത്ത് ഒന്‍പത് ലക്ഷം സൈനികരുടെ വിന്യാസം തുടരുന്ന കാലത്തോളം കശ്മിര്‍ പ്രശ്‌നവും നിലനില്‍ക്കും. ശ്രീനഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജില്ല വികസന കൗണ്‍സിലിലേക്ക് എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. ആദ്യഘട്ടത്തില്‍ 52 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മെഹ്ബൂബയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."