കസ്റ്റഡിമരണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന്
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിന് ഒടുവില്‍ സ്ഥലം മാറ്റം. മലപ്പുറം എസ്.പി.ടി നാരായണനാണ് ഇടുക്കി എസ്പിയുടെ ചുമതല. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കാണ് കെ.ബി വേണുഗോപാലിനെ മാറ്റിയത്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡി.ജി.പിക്കു കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.
അതേ സമയം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. കേസില്‍ ആരോപണവിധേയരായ പൊലിസുകാരെയാണ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നൽകുന്നത്.
കസ്റ്റഡിമരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി വരുന്നത്. എസ്.പിക്കെതിരേ നിരവധി പരാതികളാണ് ലഭിച്ചത.് മുഖ്യമന്ത്രിതന്നെ ഇന്നലെ വാര്‍ത്താ സമ്മേളനത്തിലത് സമ്മതിച്ചു. ഭരണപക്ഷത്തുനിന്നുതന്നെ എസ്.പിക്കെതിരേ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിര്‍ത്തി ഒരന്വേഷണവും അനുവദിക്കില്ലായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പിയെ സ്ഥലംമാറ്റാന്‍ ഡിജിപി ശുപാര്‍ശ ചെയ്യുകയായിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. അതേസമയം അന്വേഷണത്തില്‍ മന്ത്രി എംഎം മണി ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."