ചാലിയാറില്‍ മണലൂറ്റല്‍ തുടരുന്നു; പൊലിസ് നിഷ്‌ക്രിയത്വവും
ഫറോക്ക്: ചാലിയാറില്‍ അനധികൃത മണലൂറ്റല്‍ വ്യാപകമാകുന്നു. കരുവന്‍തിരുത്തിയില്‍ ചാലിയാറിന്റെ തീരങ്ങളിലാണ് വൈകിട്ട് ഏഴു മുതല്‍ പുലര്‍ച്ചെ വരെ വന്‍ തോതില്‍ മണല്‍ വരുന്നത്. ദിനംപ്രതി 25 ലധികം ലോഡ് മണലാണ് ഇവിടെനിന്ന് പുറത്തേക്കു കടത്തുന്നത്. രാത്രികാലങ്ങളില്‍ മണലുമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളില്ലാത്തത് മണലൂറ്റുകാര്‍ക്ക് സഹായകമാവുന്നു.
മൂന്നു വര്‍ഷം മുന്‍പ് ചാലിയാറില്‍ നിന്ന് മണല്‍ വാരുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ രാത്രിസമയങ്ങളില്‍ മണല്‍ വാരുന്നത് വ്യാപകമായി നടന്നിരുന്നു. പൊലിസിന്റെ ശക്തമായ നിരീക്ഷണത്തെ തുടര്‍ന്നാണ് പിന്നീട് മണല്‍ വാരല്‍ നിന്നത്.
പ്രളയത്തിനു ശേഷം വന്‍തോതില്‍ ചാലിയാറില്‍ മണല്‍ അടിഞ്ഞുകൂടിയതാണ് വീണ്ടും മണല്‍ വാരല്‍ സജീവമായത്. ചാലിയാറിന്റെ തീപ്രദേശങ്ങളായ കരുവന്‍തിരുത്തിക്കടവ്, പാതിരിക്കാട്, മരക്കയില്‍തോട്, പുളിക്കത്താഴം എന്നിവടങ്ങളിലാണ് മണലൂറ്റല്‍ വ്യാപകമായി നടക്കുന്നത്. പത്തിലധികം തോണികളാണ് മണലൂറ്റിനു രാത്രികാലങ്ങളില്‍ ചാലിയാറില്‍ ഇറങ്ങുന്നത്. ഒരു തോണി തന്നെ ഒന്നില്‍ കൂടുതല്‍ തവണ മണല്‍വാരി കരയ്‌ക്കെത്തിക്കുന്നുണ്ട്.
പുഴയില്‍ നിന്ന് മണല്‍ വാരി കരയ്‌ക്കെത്തുമ്പോഴേക്കും കൊണ്ടു പോകാനുള്ള വാഹനങ്ങളും റെഡിയായി നിര്‍ത്തും. ഇതിനാല്‍ തന്നെ നേരം പുലരുന്നതിനു മുന്‍പ് വാരിയ മണലെല്ലാം പുറത്തേക്ക് കടത്തും. പൊലിസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് അനധികൃതമായി മണല്‍ വാരുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."