സകാത്ത് സംവിധാനം കാര്യക്ഷമമാക്കണം: ജംഇയ്യത്തുല്‍ ഖുത്വബാ
കോഴിക്കോട്: സാമ്പത്തിക ശുദ്ധീകരണമായ സകാത്ത് സംവിധാനം ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഫലവത്താകുന്നവിധം കാര്യക്ഷമമാക്കുന്നതിന് ഖത്വീബുമാരും മഹല്ല് ജമാഅത്തുകളും ബോധവല്‍ക്കരണം നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. സംഘടിത സകാത്തും സകാത്ത് കമ്മിറ്റിയും ഇസ്‌ലാമികമല്ല.
സംഘടനാ പ്രവര്‍ത്തനത്തിനും അര്‍ഹതപ്പെടാത്തതിന് വിനിയോഗിക്കുന്നതിനും നവീന സംഘടനകള്‍ സകാത്ത് വ്യവസ്ഥിതിയെ ചൂഷണം ചെയ്യുന്ന രീതി തടയേണ്ടതുണ്ട്. ദരിദ്രരെ കണ്ടെത്തി സകാത്ത് വിഹിതം അവരിലെത്തിക്കുന്നതിന് മഹല്ലു ജമാഅത്തുകളും ഖത്വീബുമാരും സമൂഹത്തില്‍ അവബോധമുണ്ടാക്കണം. റമദാന് ശേഷം പള്ളികളില്‍ സ്വദേശി ദര്‍സുകള്‍ സ്ഥാപിക്കാന്‍ ഖത്വീബുമാര്‍ മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ചുഴലി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍ ആലപ്പുഴ, ടി.വി.സി സമദ് ഫൈസി കോഴിക്കോട്, സ്വാലിഹ് അന്‍വരി ഇടുക്കി, പി.എ മുഹമ്മദ് അനസ് ബാഖവി എറണാകുളം, മുജീബ് ഫൈസി വയനാട്, യൂസുഫ് ഫൈസി തിരുവനന്തപുരം, സുലൈമാന്‍ ദാരിമി ഏലംകുളം, ഷാജഹാന്‍ കാഷിഫി കൊല്ലം, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, മുഹമ്മദ് ത്വാഹ ദാരിമി, സെയ്തലവി റഹ്മാനി നീലഗിരി, മുഹമ്മദ് ഇസ്മാഈല്‍ ഹുദവി മലപ്പുറം, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, സുലൈമാന്‍ ദാരിമി പാലക്കാട്, ഇ.ടി.എ അസീസ് ദാരിമി, അബൂബക്കര്‍ ബാഖവി കമ്പില്‍, അബ്ദുറഹ്മാന്‍ ഫൈസി വയനാട്, നജ്മുദ്ദീന്‍ മന്നാനി കൊല്ലം, ഒ.എം ശരീഫ് ദാരിമി കോട്ടയം, എ.കെ ആലിപ്പറമ്പ് സംസാരിച്ചു.
ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."