റോഡ് നിര്‍മാണം ശാസ്ത്രീയമാക്കണം: റാഫ്
തൃശൂര്‍: റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം(റാഫ്) സംസ്ഥാന പ്രസിഡന്റ് കെ. എം അബ്ദു. തൃശൂര്‍ ജില്ലാ കണ്വന്ഷന് രാമനിലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാല്‍നടയാത്രക്കാര്‍ക്ക് റോഡിന്റെ വശങ്ങളില് നടപ്പാതയും വെള്ളമൊഴുകി പോകുന്നതിന് ചാലുകളും നിര്‍ബന്ധമായും ഉണ്ടാക്കണം. റോഡപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ഓഗസ്റ്റ് രണ്ടാം വാരത്തില്‍ കുന്നംകുളത്ത് റോഡ് സുരക്ഷാ സെമിനാറും മാതൃക ഡ്രൈവര്‍മാര്‍ക്ക് പുരസ്ക്കാരങ്ങളും നല്‍കാനും തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി കവറൊടി മുഹമ്മദ്, കെ.ആര് തോമസ്, വി.എച്ച് .കെ. മുഹമ്മദ്, കെ.ആര് തോമസ്, എന്‍.എം അബ്ദുല്‍ സലീം, കെ.പി സുധീഷ്, വര്‍ഗീസ് മേച്ചേരി, ബാബു ഷെരീഫ്, കെ.പി.ഒ റഹ്മത്തുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."