കൈത്തറി വ്യവസായത്തെ സംരക്ഷിക്കണം: കെ.സി.ഇ.യു
കണ്ണൂര്‍: പരമ്പരാഗത വ്യവസായമായ കൈത്തറിയെ സംരക്ഷിക്കണമെന്ന് കേരളാ കോപറേറ്റീവ് എംപ്ലോയിസ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. എന്നാല്‍, സ്കൂള്‍ യൂനിഫോം കൈത്തറിയാക്കിയത് ഗുണംചെയ്യുമെന്ന് സമ്മേളനം വിലയിരുത്തി. തറികള്‍ ആധുനികവല്‍ക്കരിക്കുക, കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുക, റിബേറ്റ് കുടിശ്ശിക അടിയന്തരമായി ലഭ്യമാക്കുക, ഇന്‍കം സപ്പോര്‍ട്ട് പദ്ധതിയില്‍ തുക വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.
ഭാരവാഹികള്‍: കെ.മോഹന്‍ദാസ് (സംസ്ഥാന പ്രസിഡന്റ്), വി.എ രമേഷ് (ജനറല്‍ സെക്രട്ടറി), കെ.ജെ അനില്‍കുമാര്‍ (ട്രഷറര്‍), പി.ജി രാംദാസ്, പി.എം വഹീദ, കെ.എസ് രാധാകൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍), പി. മുകുന്ദന്, എം. ബാലകൃഷ്ണന്, എം.എന്‍ മുരളി (ജോയിന്റ് സെക്രട്ടറിമാര്‍), എ. ശശികല, പി.ജി ഗോപകുമാര്‍, എസ്. ഗോപകുമാര്‍, എം.ശശികുമാര്‍, എം. സുരേഷ്, പി. മനോമോഹനന്‍, ഇ.കെ പ്രഭാകരന്, പി.ജാനകി (എക്സിക്യുട്ടീവ് അംഗങ്ങള്‍). 33 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."