HOME
DETAILS
MAL
കല്ലാമല: ചര്‍ച്ച നടക്കുന്നെന്ന് മുരളീധരന്
backup
November 30 2020 | 03:11 AM
കോഴിക്കോട് : വടകര കല്ലാമല ബ്ലോക്ക് ഡിവിഷനിലെ പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ കല്ലാമലയൊഴികെയുള്ള പ്രദേശങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ കാര്യസമിതി തീരുമാനപ്രകാരമാണ്. യു.ഡി.എഫ് യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്തിട്ടുണ്ട്. കെ.എസ്.എഫ്.ഇയിലെ അഴിമതികളെക്കുറിച്ച് കേന്ദ്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കല്ലാമലയില്‍ യു.ഡി.എഫും ആര്.എം.പിയും തമ്മിലുള്ള ധാരണ തെറ്റിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."