റോഡില്‍ ചിഹ്നം വരച്ച് അകത്തായി
തൃശൂര്‍: റോഡില്‍ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചതിന് എല്‍.ഡി.എഫ് പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു.
കരുവന്നൂര്‍ ചെറിയപാലം കരിപ്പാംകുളം വീട്ടില്‍ ഹാരിസ് (41) ആണ് അറസ്റ്റിലായത്. ഹാരിസിനെ കോടതി റിമാന്‍ഡ് ചെയ്തു. കത്രികകൊണ്ട് റോഡില്‍ വരച്ച് നാശനഷ്ടമുണ്ടാക്കിയെന്നാണ് കേസ്. റോഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരച്ചയ്ക്കുകയോ എഴുതുകയോ ചെയ്താല്‍ നടപടിയെടുക്കണമെന്നാണ് നിയമമെങ്കിലും എഴുതിയത് മായ്ക്കുകയും താക്കീത് ചെയ്തു വിടുകയുമാണ് സാധാരണ ചെയ്യുക. എന്നാല്‍ അറസ്റ്റ് പോലുള്ള നടപടികള്‍ അസാധാരണമാണ്.
സംസ്ഥാനത്ത് പലയിടത്തും റോഡുകളില്‍ മുന്നണികളുടെ പേരുകളെഴുതുകയും ചിഹ്നങ്ങള്‍ വരയ്ക്കുകയും ചെയ്യാറുണ്ട്. പൊലിസ് നടപടിക്കെതിരേ ഇടതു പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്. സംഭവം അന്വേഷിക്കാനെത്തിയ ഇടതു നേതാക്കളോട് പൊലിസ് മോശമായി പെരുമാറിയതായി ആക്ഷേപവുമുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കാനാണ് നേതാക്കളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."