വികസനം കാത്ത് പനമരം പഞ്ചായത്ത് സ്റ്റേഡിയം
പനമരം: കളിമുറ്റമൊരുക്കാന്‍ വിലകൊടുത്തു വാങ്ങിയ ഭൂമിയെ മാറിമാറി വരുന്ന പനമരം പഞ്ചായത്ത് ഭരണ സമിതികള്‍ അവഗണിക്കുന്നതായി ആക്ഷേപം.
1982ല്‍ പഞ്ചായത്ത് കരിമ്പുമ്മലില്‍ വിലകൊടുത്തു വാങ്ങിയ അഞ്ചേക്കര്‍ ഭൂമിയാണ് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും വികസനങ്ങളൊന്നും നടക്കാതെ അനാഥമായി കിടക്കുന്നത്. ഇന്ന് പൊന്നും വിലയുള്ള ഭൂമി അന്ന് ഏക്കറിന് പതിനൊന്നായിരത്തി എണ്ണൂറ്റി അമ്പത് രൂപക്കാണ് പഞ്ചായത്ത് ഏറ്റെടുത്തത്. തുടര്‍ന്ന് വിവിധ പ്രവൃത്തികള്‍ക്കായി ഇതിനകം ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും കളിമുറ്റം ഇപ്പോഴും കായികമേഖലക്ക് ഉപകാരപ്പെടാതെ കിടക്കുകയാണ്.
വര്‍ഷങ്ങളായിട്ടും വയലില്‍ മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തി പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിലവില്‍ ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പം മാത്രമാണ് സ്റ്റേഡിയത്തിനുള്ളത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പുതിയ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.
നിലവില്‍ ഡ്രൈവിങ് പരിശീലനം മാത്രമാണ് മൈതാനത്ത് നടക്കുന്നത്. കായിക മേഖലക്ക് മുതല്‍ക്കൂട്ടാകേണ്ട മൈതാനത്തിനോടുള്ള അവഗണന അവസാനിപ്പിച്ച് ദീര്‍ഘവീക്ഷണത്തോടെ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."