ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ അവസാന ഒരുക്കങ്ങളുമായി മിനാ താഴ്‌വാരം
ജിദ്ദ: ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തീര്‍ഥാടകരെ സ്വീകരിക്കാന്‍ അവസാന ഒരുക്കങ്ങളുമായി തമ്പുകളുടെ നഗരമായ മിനാ താഴ് വാരം. ഇതിന്റെ ഭാഗമായി മിനായില്‍ അറ്റകുറ്റപ്പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ശക്തമായ നടപടിക്രമങ്ങളാണ് മിനായില്‍ നടപ്പാക്കുന്നത്.
തമ്പുകളിലും മറ്റും ബോര്‍ഡുകളും വിവിധ രാഷ്ട്രങ്ങളുടെ പതാകകളും സ്ഥാപിക്കല്‍, കേടായ റോഡുകള്‍, പൊതുശൗചാലയങ്ങള്‍, കുടിവെള്ള പൈപ്പുകള്‍ തുടങ്ങിയവയുടെ നവീകരണം എന്നിവയും പൂര്‍ത്തിയായി. കേടായ സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റുക, തുരങ്കങ്ങളില്‍ ഫാനുകളും ലൈറ്റുകളും പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ മക്ക നഗരസഭക്ക് കീഴിലാണ് നടക്കുന്നത്.
ജംറക്ക് പടിഞ്ഞാറ് ഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിച്ച് ആവശ്യമായ നടപ്പാതയൊരുക്കിയിട്ടുണ്ട്. ഇതോടെ ജംറകളിലെ കല്ലേറിനുശേഷം തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ മസ്ജിദുല്‍ഹറാമിലേക്കും മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കും എത്താന്‍ സാധിക്കും. പവര്‍ സ്‌റ്റേഷനുകള്‍ പരിശോധിക്കുന്ന നടപടികള്‍ വൈദ്യുതി വകുപ്പിനു കീഴിലും മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ മെഡിക്കല്‍ സെന്ററുകളിലും ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്ന നടപടികള്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലും
പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതേ സമയം കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന് ഇത്തവണത്തെ ഹജിന് മിനായില്‍ ബഹുനില തമ്പുകളാണ് നിര്‍മിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് പുണ്യസ്ഥലങ്ങളില്‍ ബഹുനില തമ്പുകള്‍ നിര്‍മിച്ചത്. കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധം മിനായില്‍ ബഹുനില തമ്പുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചനകളും പഠനങ്ങളും നടന്നിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ നടപ്പാക്കിയിരുന്നില്ല.
അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് മിനായിലെ സ്ഥലപരിമിതിക്ക് പരിഹാരം കാണുന്നതിനും തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി ഉയര്‍ത്തുന്നതിനും ബഹുനില തമ്പുകള്‍ നിര്‍മിച്ചത്. ബഹുനില തമ്പുകല്‍ലെ അടിയിലെ നിലകള്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളായും ഭക്ഷ്യവസ്തുക്കളും മറ്റും സൂക്ഷിക്കുന്നതിനുള്ള സ്ഥലങ്ങളായും പ്രയോജനപ്പെടുത്തും. മുകള്‍ നിലകളില്‍ തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിന് ഉപയോഗിക്കും. ഓരോ തമ്പിലും എട്ടു തീര്‍ഥാടകരെ വീതം അധികം പാര്‍പ്പിക്കുന്നതിന് ബഹുനില തമ്പുകള്‍ സഹായിക്കും. ആവശ്യാനുസരണം പൊളിച്ചുനീക്കുന്നതിനും ഫിറ്റ് ചെയ്യുന്നതിനും സാധിക്കും വിധമാണ് ബഹുനില തമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തീപ്പിടിക്കാത്ത പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ബഹുനില തമ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഓരോ തമ്പ് സമുച്ചയത്തിലും പത്തു മുതല്‍ പതിനഞ്ചു വരെ ടോയ്‌ലറ്റുകള്‍ പുതുതായി നിര്‍മിച്ചിട്ടുണ്ടെന്നും എന്‍ജിനീയര്‍ അബ്ബാസ് ഖത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."