വന്യമൃഗ ശല്യം; 24 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമായ ബേഗൂര്‍ റെയ്ഞ്ചിലെ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെയുള്ള ആറു കിലോ മീറ്റര്‍ ദൂരത്തില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നു.
ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരമാകാന്‍ 24 കോടിരൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതോടെയാണ് റെയില്‍ ഫെന്‍സിങ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഈ തുക മുടക്കി റെയില്‍ ഫെന്‍സിങ് പദ്ധതിയായാണ് നടപ്പിലാക്കുക. ആദ്യഘട്ടമെന്ന നിലയില്‍ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെവേലി തീര്‍ക്കുന്നത്. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. ജില്ലയിലെ വന്യമൃഗങ്ങളുടെ ആക്രമണം മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ വളര്‍ത്തു മൃഗങ്ങള്‍, സ്വത്തുവകകള്‍ എന്നിവക്കും നിരന്തരം നഷ്ടം സംഭവിച്ചിരുന്നു. തുടര്‍ന്ന് വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്. തുടര്‍ന്നാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഊരളുങ്കല്‍ ലേബര്‍ കോണ്‍ടാക്ട് സൊസൈറ്റിയാണ് വിശദമായ പദ്ധതി രേഖ സര്‍ക്കാരിന സമര്‍പ്പിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കിഫ്ബി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ സാങ്കേതിക വിദഗ്ധരുടെ കമ്മിറ്റി രൂപീകരിച്ച് സാങ്കേതികാനുമതി നല്‍കുന്നത്.ജില്ലയില്‍ 16 കിലോമീറ്റര്‍ ദൂരമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്. മുമ്പ് നിയമസഭയില്‍ വെച്ച് ചേര്‍ന്ന വന്യമൃഗ ശല്യം അനുഭവപ്പെടുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും എം.എല്‍.എ മാരുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാന പ്രകാരമാണ് ആദ്യഘട്ടത്തില്‍ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."