HOME
DETAILS
MAL
വീഡിയോ എഡിറ്റ് ചെയ്ത് ഉപയോഗിക്കുന്നുവെന്ന്: നടി ആശാ ശരത്ത് ഡി.ജി.പിക്ക് പരാതി നല്കി
backup
July 06 2019 | 09:07 AM
തൊടുപുഴ: സിനിമയുടെ പ്രമോഷന് വീഡിയോയുമായി ബന്ധപ്പെട്ട് ഇട്ട വീഡോയോ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരേ നടി ആശാ ശരത്ത് ഡി.ജിപിക്ക് പരാതി നല്കി. ഇതിന്റെ പേരില്‍ നടി ആശ ശരത്തിനെതിരേ സൈബറിടങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉണ്ടായിരുന്നു.
വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ടൈറ്റിലിലും ക്രെഡിറ്റിലും അത് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചിലയാളുകള്‍ ക്രെഡിറ്റും ടൈറ്റിലും നീക്കം ചെയ്ത് ഓണ്‍ലൈനില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് പ്രചരിപ്പിക്കുന്നതിനെതിരേയാണ് പരാതി നല്‍കിയത്. താരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."