ഹെപ്പറ്റൈറ്റിസ് ദിനം: ബോധവല്‍ക്കരണം നടത്തി
അഞ്ചാലുംമൂട്: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് അഞ്ചാലുംമൂട്ടില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരാണ് പരിപാടി സംഘടിപ്പിച്ചത്.
ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചു വെള്ളം ശുദ്ധീകരിക്കുന്ന രീതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഹെപ്പറ്റൈറ്റിസ് എ ഇല്ലാതാക്കാന്‍ ആശാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചു കിണര്‍ വെള്ളം മാസം തോറും ശുദ്ധീകരിക്കുന്നുണ്ടെന്നു ചടങ്ങിന് നേതൃത്വം നല്കിയ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്. ബാലഗോപാല്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് സൗജന്യമായി ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്തു. പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, സ്കൂള്‍ കിണറുകളിലെ വെള്ളം ശുദ്ധീകരിക്കല്‍ തുടങ്ങിയവയും നടന്നു.
ജൂനിയര്‍ എച്ച്.ഐ. മെഴ്സിലിന് ക്ലാസെടുത്തു. പി.എച്ച്. എന്‍. മേബിള്‍, ജെ.എച്ച്. ഐ. എ. രാജേഷ്, വിജീഷ്, പ്രതിഭ, സീജ, പി.ആര്.ഒ. ബ്ലെസി, ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനായി വീടുകള്‍, ഹോട്ടലുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച്
അതതു സമയങ്ങളില്‍ ശുദ്ധീകരിക്കണമെന്നും കുടിക്കാനായി
തിളപ്പിച്ചാറ്റിയ ജലം
ഉപയോഗിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമശിവാനന്ദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."