ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പ്രതീകമായി ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍
കല്‍പ്പറ്റ: കോഴിക്കോട് പാലാഴി സ്വദേശി ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാടിന്റെ ഭാഗമായി തീര്‍ന്നിട്ട് 40 വര്‍ഷമായി. 1978ല്‍ കമ്പളക്കാട് അന്‍സാരിയ്യയില്‍ മുഅല്ലിമായാണ് ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്ടില്‍ സേവനമാരംഭിച്ചത്. ഇന്നും കമ്പളക്കാട്ടുകാരുടെ സ്വദര്‍ ഉസ്താദായി തലമുറകള്‍ക്ക് മതവിജ്ഞാനം പകരുകയാണ്.
1987ല്‍ കമ്പളക്കാട് കേന്ദ്രമായി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിച്ച മുതല്‍ മൂന്നു പതിറ്റാണ്ടിലേറെയായി പ്രസിഡന്റായി തുടരുകയാണ്. 1990 മുതല്‍ 15 വര്‍ഷക്കാലം ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 മുതല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിച്ചു വരുന്ന ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന ട്രഷറര്‍ പദവിയും അലങ്കരിച്ച് വരികയാണ്. ജില്ലയിലെ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും പ്രവര്‍ത്തന മേഖലകളില്‍ അനാരോഗ്യമോ പ്രായമോ വകവെക്കാതെ തന്റെ ഭാഗധേയം അടയാളപ്പെടുത്തുന്നതില്‍ ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ എന്നും മുന്‍പന്തിയിലാണ്. മാസംതോറും പോസ്റ്റോഫിസില്‍ നിന്ന് കുടുംബം, കുരുന്നുകള്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ കെട്ടെടുത്ത് കമ്പളക്കാട് വിതരണം ചെയ്തും ചേളാരിയില്‍ പോയി പരീക്ഷാ ചോദ്യപേപ്പറുകളും മറ്റു റിക്കാര്‍ഡുകളും ജില്ലയിലെത്തിച്ചും നേതാവ് എന്നതിലുപരി പ്രവര്‍ത്തകനാവാനും ശ്രോതാവാകാനുമാണ് ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ക്ക് എന്നും താല്‍പര്യം. 1947ല്‍ മരക്കാരുട്ടി-കുഞ്ഞിമ്മയ്യ ദമ്പതികളുടെ മകനായി കോഴിക്കോട് ജില്ലയിലെ പാലാഴിയില്‍ ജനിച്ച ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഇന്ന് തീര്‍ത്തും വയനാടിന്റെ നാഡിമിടിപ്പുകളറിയുന്ന ഒരു വയനാട്ടുകാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."