പന്തല്‍ കൃഷി മത്സരം സംഘടിപ്പിച്ചു
അന്തിക്കാട്: അന്തിക്കാട് ഹൈസ്‌കൂളില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പന്തല്‍ കൃഷി മത്സരം സംഘടിപ്പിച്ചു. പച്ചക്കറി ഇനങ്ങളില്‍ പടരുന്ന ചെടികളായ പാവയ്ക്ക, ചുരയ്ക്ക, കോവയ്ക്ക, പയര്‍ തുടങ്ങിയവയുടെ തൈകളാണ് സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് തടമെടുത്ത് നട്ടുപിടിപ്പിച്ചത്. പന്തല്‍ കൃഷി മത്സരത്തിന്റെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍കുമാര്‍ നിര്‍വ്വഹിച്ചു. സ്‌കൂളിലെ എസ്.പി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, മറ്റ് വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വിവിധ കൂട്ടങ്ങളുടെ ചുമതലയിലാണ്' പന്തല്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വിഷലിപ്തമായ പച്ചക്കറി ഉപയോഗത്തിലൂടെ സമൂഹം ഏറ്റുവാങ്ങേണ്ടി വന്ന മാറരോഗ ദുരിതങ്ങളെക്കുറിച്ചും ജൈവ കൃഷിയുടെ കാലിക പ്രസക്തിയെ കുറിച്ചും പ്രധാനാധ്യാപിക വി.ആര്‍ ഷില്ലി ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് എ.എ ആബിദലി, അധ്യാപികമാരായ പി.ഡി സബിത, എം.ആര്‍ രജിത, കെ.ആര്‍ രാജി, എസ്.പി.സി ഡി.പി.ഒ എം.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."