കളിയാട്ടത്തില്‍ ആധുനിക വാദ്യോപകരണങ്ങള്‍ക്ക് വിലക്ക്
തിരൂരങ്ങാടി: 26നു നടക്കുന്ന മൂന്നിയൂര്‍ കോഴിക്കളിയാട്ട ഉത്സവത്തില്‍ ആധുനിക വാദ്യോപകരണങ്ങള്‍ക്കു വിലക്ക്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ പൊലിസ്, ആരോഗ്യ, റവന്യൂ, അഗ്നിശമന, എക്സൈസ്, വൈദ്യതി, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി തിരൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പൊയ്ക്കുതിരാ സാംഘത്തോടൊപ്പം പാരമ്പരാഗതമായ രീതിയില്‍ ചെണ്ട ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. അടുത്ത കാലങ്ങളായി നാസിക് ഡോള്‍ എന്ന ആധുനിക വാദ്യോപകരണമാണ് ചെണ്ടയ്ക്കു പകരം ഉപയോഗിച്ചുവന്നിരുന്നത്.
ഹൃദ്രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനാല് ഹൈക്കോടതി ഇതു നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും കളിയാട്ട ഉത്സവത്തിനു ചില സംഘങ്ങള്‍ ഇതുപയോഗിച്ചിരുന്നു. ഇത്തവണ ഉപയോഗിക്കാന്‍ ചിലര്‍ അനുമതിതേടി പൊലിസിനെ സമീപിക്കുന്നതിനിടയിലാണ് ആര്.ഡി.ഒയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."