ഇ.ഡി അന്വേഷണത്തിനും വഴിതെളിയുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിജിലന്‍സ് കണ്ടെത്തലുകള്‍ ചര്‍ച്ചയായതോടെ കെ.എസ്.എഫ്.ഇയിലേക്ക് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും വഴി തെളിയുന്നു. കെ.എസ്.എഫ്.ഇ ശാഖകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയെന്ന വിവരം ഗുരുതര സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെയും പദ്ധതികളെയും അസ്വാഭാവികമായ രീതിയില്‍ വരിഞ്ഞുമുറുക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് ഏജന്‍സികള്‍ക്കും അടിക്കാന്‍ അടുത്ത വടി കൂടി കൊടുത്ത പ്രതീതിയാണ് കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധന സൃഷ്ടിച്ചിരിക്കുന്നത്.
ആദ്യം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രമേണ അന്വേഷണം ലൈഫ് മിഷനിലേക്കും കിഫ്ബിയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. പുതിയ വിവരങ്ങള്‍ നിലവില്‍ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെടുത്തിയാല്‍ കെ.എസ്.എഫ്.ഇയെയും അന്വേഷണപരിധിയിലേക്ക് കൊണ്ടുവരുന്നതിന് ഇ.ഡിക്കു അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.എഫ്.ഇയില്‍ ഇ.ഡി അന്വേഷണം വേണമെന്ന് യു.ഡി.എഫും ബി.ജെ.പിയും ഇതിനോടകം ആവശ്യപ്പെട്ടിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."