എഴുന്നേറ്റിരിക്കാന്‍ പോലും കഴിയില്ല; എന്നിട്ടും ജാസിമിന് പെന്‍ഷന്‍ മുടങ്ങി
തിരൂര്‍: കിടന്ന കിടപ്പില്‍നിന്ന് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ പ്രയാസപ്പെടുന്ന മൂത്തമകന്‍ ജാസിമും ജോലിയ്ക്ക് പോകാനാകാത്തവിധം അസ്വസ്ഥതതകളുള്ള മറ്റ് രണ്ട് ആണ്‍മക്കളുമുള്ള തിരൂര്‍ പരന്നേക്കാട് അതിയത്തില്‍ കാരാട്ടില്‍ നഫീസ ഏറെക്കാലമായി ജീവിതവുമായി നിരന്തര പോരാട്ടത്തിലാണ്.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നതിനിടയില്‍ ഇവര്‍ക്ക് ആശ്വാസമായിരുന്നത് ജാസിമിന് ലഭിച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷനായിരുന്നു. ഈ പെന്‍ഷനും മുടങ്ങിയതോടെ ദയനീയമായ സ്ഥിതിയിലാണ് കുടുംബം.
സുമനസുകളുടെ കാരുണ്യത്തിന്റെ കൂടി പിന്‍ബലത്തോടെ നിത്യച്ചെലവുകള്‍ നിര്‍വഹിച്ചുപോരുന്നതിനിടെയിലാണ് പെന്‍ഷന്‍ മുടങ്ങിയത്.
ജന്മനാ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ജാസിമിന് ചികിത്സകള്‍ ഏറെ നടത്തിയെങ്കിലും ഇതുവരെ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ പെന്‍ഷന്‍ തുക മാസങ്ങളായി മുടങ്ങിയതിനാല്‍ സാമ്പത്തികമായി പ്രയാസപ്പെടുകയാണ് നഫീസ. ജാസിമിന്റെ പേരില്‍ വാഹനമുണ്ടെന്ന് കാരണമുന്നയിച്ചാണ് പെന്‍ഷന്‍ തടഞ്ഞതെന്നാണ് ഇവര്‍ക്ക് കിട്ടിയ വിവരം.
നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്ത നഫീസയും കുടുബവും കാറുണ്ടെന്ന കാരണം പറഞ്ഞ് പെന്‍ഷന്‍ തടഞ്ഞ നടപടിയില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. കാരുണ്യമതികളായ നാട്ടുകാരുടെയും പള്ളികമ്മിറ്റിയുടെയും സഹായത്താല്‍ കഴിയുന്ന കുടുംബം പെന്‍ഷന്‍ പുന:സ്ഥാപിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."