ബാഗേജ് സുരക്ഷ: ദേശീയ പതാക ആലേഖനം ചെയ്ത കാര്‍ഡ് പതിപ്പിക്കും
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകരുടെ ബാഗേജ് സുരക്ഷക്ക് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മി റ്റിയുടെ കരുതലേറെ. തീര്‍ഥാടകരുടെ മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് പ്രത്യേക ദേശീയ പതാക ആലേഖനം ചെയ്ത കാര്‍ഡാണ് ബാഗേജില്‍ പതിപ്പിക്കുന്നത്.
ഈ വര്‍ഷം മുതലാണ് തീര്‍ഥാടകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രത്യേക കാര്‍ഡ് നല്‍കിവരുന്നത്. ഹജ്ജ് ക്യാംപില്‍ ബാഗേജ് പരിശോധനയ്ക്ക് എത്തുമ്പോഴാണ് ഇവ ഓരോ ബാഗേജിലും ഹജ്ജ് സെല്ല് ഉദ്യോഗസ്ഥര്‍ പതിക്കുന്നത്.
തീര്‍ഥാടകര്‍ മക്കയില്‍ താമസിക്കുന്ന മുഴുവന്‍ വിവരങ്ങളും മഖ്തബ് നമ്പര്‍ രേഖപ്പെടുത്തുന്ന ഈ കാര്‍ഡില്‍ എഴുതിച്ചേര്‍ക്കുന്നുണ്ട്.
മക്കയിലെ താമസസ്ഥലത്തെ കെട്ടിട നമ്പര്‍, റൂം നമ്പര്‍, കവര്‍ നമ്പര്‍, വിമാന നമ്പര്‍, എംബാര്‍ക്കേഷന്‍ പോയിന്റ് എന്നിവയാണ് കാര്‍ഡില്‍ എഴുതിച്ചേര്‍ക്കുന്നത്.
ലഗേജ് നഷ്ടപ്പെട്ടാല്‍ ഇവ കൃത്യമായി തീര്‍ഥാടകനില്‍ എത്തിപ്പെടാന്‍ കൂടുതല്‍ സഹായകമാവും.
ഇതോടൊപ്പം കഴിഞ്ഞ വര്‍ഷം ബാഗേജില്‍ കെട്ടിയിരുന്ന ഐഡിന്റി കാര്‍ഡിന്റെ പിറകില്‍ കാറ്റഗറി, മൊബൈല്‍ നമ്പര്‍, റൂം നമ്പര്‍, ഹജ്ജ് കോണ്‍സിലേറ്റ് നമ്പര്‍ തുടങ്ങിയ വിവരങ്ങളും പതിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതെഴുതിച്ചേര്‍ക്കലായിരുന്നു.
എന്നാല്‍ ഇത്തവണ കാര്‍ഡിന്റെ പിറകില്‍ സ്റ്റിക്കര്‍ പതിക്കുകയാണ്.
ഇതോടൊപ്പം തീര്‍ഥാടകന്‍ തന്നെ ബാഗേജില്‍ വിവരങ്ങള്‍ പതിച്ച് സ്റ്റിക്കര്‍ പതിക്കുന്നുണ്ട്.
54 കിലോ സാധനങ്ങള്‍ കൊണ്ടുപോകാനുളള ബാഗേജുകളാണ് ഇത്തവണ അനുവദിക്കുന്നത്.
22 കിലോയുടെ രണ്ട് ബാഗേജും 10 കിലോ ഹാന്‍ഡ് ബാഗിലുമാണ് കൊണ്ടുപോകാന്‍ അനുമതി.
നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജുകളാണ് യാത്രയില്‍ ഉപയോഗിക്കേണ്ടതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."