പാശ്ചാത്യ യുവാക്കളുടെ ഐ.എസ് ബന്ധം കാരണം അന്യവല്‍കരണമെന്ന് പ്രൊഫ.ഷെഫീല്‍ഡ്
തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് ഐസ്‌പോലെയുള്ള ഭീകര സംഘടനകളില്‍ ചേരാനുള്ളപ്രവണതയ്ക്കു പിന്നിലുള്ള പ്രധാനകാരണം സമൂഹത്തില്‍ അവര്‍നേരിടുന്ന അന്യവല്‍കരണമാണെന്ന് ആഗോള ഉന്നത വിദ്യാഭ്യാസവിദഗ്ധനും കാനഡയിലെ ടിഗ്‌സ് (ട്രാന്‍സിഷന്‍ ഇന്‍ ഗ്ലോബല്‍എജ്യൂക്കേഷന്‍) റിസര്‍ച്ച് ജേണലിന്റെ പത്രാധിപ സമിതിഅംഗവുമായ പ്രൊഫ. ഡാനിയേല്‍ റോഡ്‌നി ഷെഫീല്‍ഡ് പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ജേണലിസവുമായി ചേര്‍ന്ന് ടിഗ്‌സ് നടപ്പാക്കുന്ന മാധ്യമപരിശീലനപരിപാടിയുടെ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ക്ക്ആഗോള സാഹചര്യങ്ങളില്‍ പരിചയം ലഭ്യമാക്കുന്നതിനുംഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുംഇവരെ വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ലൈബ്രറികളില്‍ അംഗങ്ങളാക്കുന്നതിനുമുള്ള പദ്ധതിയ്ക്കാണ്തുടക്കമിട്ടത്.പാശ്ചാത്യ മാധ്യമങ്ങള്‍ ഈ അന്യവല്‍കരണത്തെ അവഗണിക്കുകയാണെന്നും ഉപരിപ്ലവമായ റിപ്പോര്‍ട്ടിംഗി െ നആശ്രയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആറുമാസം മുമ്പ് നാലു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിപരീക്ഷണാടിസ്ഥാനത്തില്‍ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടക്കമിട്ടപരിശീലന പരിപാടി പൂര്‍ണ രൂപത്തിലാക്കുന്നതിനുള്ളധാരണാപത്രത്തില്‍ പ്രൊഫ.ഷെഫീല്‍ഡും ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്ഡയറക്ടര്‍ എസ്.രാധാകൃഷ്ണനും ഒപ്പിട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബ്പ്രസിഡന്റ് പ്രദീപ് പിള്ള അധ്യക്ഷനായി. എസ്.രാധാകൃഷ്ണന്‍സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി കെ.ആര്‍.അജയന്‍ നന്ദിയുംപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."