കാര്‍ഷിക നന്മക്കായി മച്ചാട് വനിതാ കാര്‍ഷിക നഴ്‌സറി സംഘം
വടക്കാഞ്ചേരി: പ്രളയാനന്തരമുള്ള കാര്‍ഷിക കേരളത്തിന്റെ നവനിര്‍മാണത്തിന് കരുത്താക്കാന്‍ വളയിട്ട കൈകള്‍. തെക്കുംകര പഞ്ചായത്തിന്റെ കരുത്തുറ്റ പിന്തുണയും, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശീലനവും അത്താണി കെല്‍ട്രോണ്‍ നഗറിനടുത്തുള്ള പുലിയ്ക്ക പുറത്തെ മച്ചാട് വനിതാ കാര്‍ഷിക നഴ്‌സറി സംഘത്തെ പുതിയൊരു കാര്‍ഷിക കാഹളത്തിലേയ്ക്ക് നയിക്കുകയാണ്.
ഒന്നര ഏക്കര്‍ സ്ഥലത്താണ് നടീല്‍ വസ്തുക്കളുടെ വിജയ ഗാഥ. തെക്കുംകര പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഴ്‌സറി ആരംഭിച്ചത്. 12 വനിതകളില്‍ 6 പേര്‍ക്ക് നഴ്‌സറിയില്‍ സ്ഥിരം ജോലി ലഭിയ്ക്കുന്നു. വിവിധയിനം പച്ചക്കറിത്തൈകള്‍, മാവ്, പ്ലാവ്, ആര്യവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയ നടീല്‍ വസ്തുക്കളും, അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളക് വള്ളികളും ഇവിടെ ഉല്‍പ്പാദിപ്പിയ്ക്കുന്നു. പഞ്ചായത്ത് വനിതകള്‍ക്ക് കൂട്ടായി 10 ലക്ഷം രൂപ മുടക്കി പോളി ഹൗസും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
നഴ്‌സറിയില്‍ ഉല്‍പ്പാദിപ്പിയ്ക്കുന്ന തൈകള്‍ മേഖലയിലാകെ വിതരണം ചെയ്യുന്നതിനാണ് പദ്ധതിയെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വി. സുനില്‍ കുമാര്‍ അറിയിച്ചു. തൊഴില്‍ സുരക്ഷിതത്വവും, മാന്യമായ വേതനവും തങ്ങള്‍ക്ക് ലഭിയ്ക്കുന്നതായി തൊഴിലാളികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."