മൊബൈല്‍ കടയില്‍ മോഷണം: സ്മാര്‍ട്ട്ഫോണുകള്‍ കവര്‍ന്നു
പേരൂര്‍ക്കട: പട്ടത്ത് മൊബൈല്‍ കടയില്‍ മോഷണം. ഇവിടെനിന്ന് വിലയേറിയ 60 സ്മാര്‍ട്ട്ഫോണുകള്‍ കവര്‍ന്നു.
ബിഷപ്പ് ഹൗസിന് സമീപം സലീമിന്റെ ഉടമസ്ഥതയിലുള്ള കിംഗ്സ് മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് മൊബൈല്‍ഫോണുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവമെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കടയുടെ പൂട്ട് പൊളിച്ചശേഷം അകത്തു കടന്ന് വിലയേറിയ മൊബൈല്‍ഫോണുകള്‍ മാത്രം തിരഞ്ഞുപിടിച്ച് മോഷ്ടിക്കുകയായിരുന്നു. ചാര്‍ജ്ജറുകള്‍ ഉള്‍പ്പെടെ മറ്റൊന്നും കൊണ്ടുപോയില്ല. വിരലടയാള വിദഗ്ധരും പൊലിസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് തുമ്പൊന്നും കിട്ടിയില്ല. ഇതിനിടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിദഗ്ധരായ ചിലരെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
സംഭവത്തിനു പിന്നില്‍ പ്രദേശവാസികളായ ചിലര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്്. പേരൂര്‍ക്കട പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."