HOME
DETAILS
MAL
മഴ പെയ്താല്‍ കുളമാകും; ഇതു ശ്രീകണ്ഠപുരത്തിന്റെ തലവിധി
backup
May 23 2017 | 04:05 AM
ശ്രീകണ്ഠപുരം: മഴയൊന്നു കനത്താല്‍ ശ്രീകണ്ഠപുരം നഗരം വെള്ളക്കെട്ടില്‍ മുങ്ങും. വ്യാപാരികളും പട്ടണത്തിലെത്തുന്ന നൂറുകണക്കിന് വാഹനങ്ങളും ജനങ്ങളും ക്ലേശത്തോടെ ജലപ്രളയത്തില്‍പ്പെടുന്ന അവസ്ഥയാണ് ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡില്‍. ഇന്നലെ വൈകുന്നേം പെയ്ത കനത്തമഴയില്‍ ബസ് സ്റ്റാന്‍ഡിലെ വെള്ളവും ഓടയില്‍ നിന്നുള്ള വെള്ളവും കുത്തിയൊലിച്ച് മീന്‍മാര്‍ക്കറ്റ് പരിസരത്തേക്ക് ഒഴുകിയെത്തിയത് വ്യാപാരികളെ ദുരിതത്തിലാക്കി. ദുര്‍ഗന്ധപൂരിതമായ ഓടകള്‍ ബസ് സ്റ്റാന്‍ഡിന് പുറകില്‍ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി നില്‍ക്കുമ്പോള്‍ കനത്ത മഴയില്‍ മാലി ന്യങ്ങള്‍ നഗരത്തില്‍ പരന്നൊഴുകാന്‍ ഇടയാക്കി. കടകള്‍ക്കിടയിലൂടെ ഒഴുകുന്ന മലിനജലം മത്സ്യമാര്‍ക്കറ്റില്‍ തളംകെട്ടി നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."