HOME
DETAILS
MAL
മസ്തിഷ്‌ക ജ്വരം: വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുക്കും
backup
July 06 2019 | 18:07 PM
ഗുവാഹത്തി: മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള അവധി റദ്ദാക്കിയിട്ടുണ്ട്. ജോലിയില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും സര്‍ക്കാര്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ രോഗം പടര്‍ന്ന് 50 പേരാണ് മരിച്ചത്. ഈ വര്‍ഷം രോഗ പിടിപെട്ടതായി സംശയിക്കുന്നവരില്‍ നടത്തിയ പരിശോധനയില്‍ 150 പേരുടെ രക്ത പരിശോധന പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."