പരിയാരം ദേശീയപാതയില്‍ അപകടങ്ങള്‍ക്കു പരിഹാരം ഡിവൈഡര്‍ ഒരുങ്ങുന്നു
തളിപ്പറമ്പ്: പരിയാരം ദേശീയപാതയിലെ അപകടവളവുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗതിയില്‍. നിരവധി വാഹനാപകടങ്ങളും മരണങ്ങളും നടന്ന പരിയാരം മെഡിക്കല്‍ കോളജ് മുതല്‍ ആയുര്‍വേദ കോളജിന് സമീപം അലക്യം പാലം വരെയുള്ള അപകട വളവിലാണ് ദേശീയപാതാ വിഭാഗം ഡിവൈഡറുകള്‍ സ്ഥാപിക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ഡിവൈഡര്‍ സ്ഥാപിക്കും. ഒരുവശത്ത് ഏഴ് മീറ്റര്‍ സ്ഥലം കണക്കാക്കിയാണ് ഡിവൈഡര്‍ സ്ഥാപിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ആറ് മുതല്‍ ആറര മീറ്റര്‍ വരെ മാത്രമേ വീതി ഉള്ളൂവെന്ന് ദേശീയപാത വിഭാഗം അസി. എന്‍ജിനീയര്‍ എം.പി യമുന പറഞ്ഞു. 6.5 കോടി രൂപ ചെലവില്‍ കാലിക്കടവ് മുതല്‍ ഏമ്പേറ്റ് വരെയുള്ള ദേശീയപാത അഞ്ചു മീറ്റര്‍ വീതികൂട്ടുന്ന ജോലികള്‍ നടന്നുവരികയാണ്. അപകടങ്ങള്‍ പതിവായ പരിയാരം ഭാഗത്ത് നിര്‍മാണ ജോലികള്‍ ആദ്യം തുടങ്ങുകയായിരുന്നു.
റോഡ് വീതികൂട്ടി പുതിയ കള്‍വര്‍ട്ടുകളും പണിതിട്ടുണ്ട്. ഈ ഭാഗത്ത് നിരവധി സുരക്ഷാ മുന്നറിയിപ്പുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ട്. ഇതോടെ പരിയാരം ദേശീയപാതയിലെ വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നാണ് ദേശീയപാതാ വിഭാഗം പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."