നെറ്റ്‌വര്‍ക്കില്ല; റേഷന്‍കടകളില്‍ സാധനങ്ങള്‍ക്കായി നീണ്ട കാത്തിരിപ്പ്
പുതുനഗരം: നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം ഇ-പോസ് മിഷില്‍ പ്രവര്‍ത്തിക്കാതായതോടെ റേഷന്‍കടകളിലെ നീണ്ട കാത്തിരിപ്പ് തുടര്‍ക്കഥയാവുന്നു. റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായെത്തുന്ന ഉപഭോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് തകരാറുകള്‍ കാരണം കൃത്യമായി സാധനങ്ങള്‍ വിനിയോഗിക്കാന്‍ സാധിക്കാതെ റേഷന്‍ കട ഉടമകളും പ്രതിസന്ധിയിലായിരിക്കുകയാണ് .
മൊബൈല്‍ ടവറിലൂടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് യന്ത്രത്തില്‍ ഉപഭോക്താക്കള്‍ വിരലമര്‍ത്തുമ്പോളാണ് അവര്‍ക്ക് നല്‍കേണ്ട ധാന്യങ്ങളുടെ ലിസ്റ്റ് വരുന്നത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് ടവറിലെ പ്രതിസന്ധികള്‍ കാരണം നെറ്റ്‌വര്‍ക്കുകള്‍ തകരാര്‍ സംഭവിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റേഷന്‍കട ഉടമകളും ഉപഭോക്താക്കളും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ഇരുപതിലധികം തവണ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടത്. തകരാറിലാകുമ്പോള്‍ ഉപഭോക്താക്കളുടെ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ നല്‍കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."